കാനഡ, യുഎസ് സംസ്ഥാനങ്ങളിലെ വിപണികളിൽ നിന്ന് സൺഫെഡ് കുക്കുംബർ പിൻവലിച്ചു
കാനഡയുടെ ഏതാനും ഭാഗങ്ങളിലെയും 26 യുഎസ് സംസ്ഥാനങ്ങളിലെയും വിപണികളിൽ നിന്ന് സൺഫെഡ് പ്രൊഡ്യൂസിന്റെ കുക്കുംബർ പിൻവലിച്ചു.

ന്യൂയോർക്ക് ∙ കാനഡയുടെ ഏതാനും ഭാഗങ്ങളിലെയും 26 യുഎസ് സംസ്ഥാനങ്ങളിലെയും വിപണികളിൽ നിന്ന് സൺഫെഡ് പ്രൊഡ്യൂസിന്റെ കുക്കുംബർ പിൻവലിച്ചു. ദഹനവ്യവസ്ഥയെ ഹാനികരമായി ബാധിക്കുന്ന ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതരുടേതാണ് നടപടി.
സൺഫെഡ് വിപണിയിൽ ഇറക്കിയ കുക്കുംബറിൽ ദഹന സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന സാൽമൊണല്ല എന്ന ബാക്ടിരിയ അടങ്ങിയതായി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാൽമൊണല്ല ബാക്ടീരിയ മൂലം 19 സംസ്ഥാനങ്ങളിലെ 68 പേർ രോഗബാധിതരായിട്ടുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ–പ്രിവൻഷൻ അറിയിച്ചു. അതേസമയം മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭക്ഷ്യ മുന്നറിയിപ്പിനെ തുടർന്ന് സൺഫെഡ് കമ്പനി വിപണിയിൽ നിന്ന് കുക്കുംബർ പിൻവലിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം സൺഫെഡിന്റെ മറ്റ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അധികൃതർ വ്യക്തമാക്കി.
സൺഫെഡിന്റെ കുക്കുംബർ വാങ്ങിയ ഉപഭോക്താക്കൾ അവ ഉപയോഗിക്കരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി. കുക്കുംബർ കഴിച്ചിട്ട് അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 12നും നവംബർ 26നും ഇടയിലായി അരിസോന ആസ്ഥാനമായുള്ള കമ്പനി അമേരിക്കൻ കുക്കുംബറുകൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.