ADVERTISEMENT

ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ആദ്യമായി നടത്തുന്ന ക്രിസ്‌മസ്‌ വിളംബര ഗാനസന്ധ്യയായ  'ഹെവൻലി ട്രംപറ്റ്' അഥവാ 'സ്വർഗീയ കാഹളം' എന്ന ക്രിസ്‌മസ്‌ ഗാനസന്ധ്യ ഇന്ന് വൈകിട്ട് നാലു മണിക്ക് എൽമോണ്ടിലുള്ള സിറോ മലങ്കര കത്തോലിക്കാ എപ്പാർക്കി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.   

ഭദ്രാസനാധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.മലങ്കര കാത്തോലിക്കാ സഭയുടെ യുഎസ്എ-കാനഡ രൂപതാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് ക്രിസ്‌മസ്‌ സന്ദേശം നൽകും.

140-അംഗ ഗായകസംഘത്തോടൊപ്പം 50-ഓളം കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയുള്ള ജൂനിയർ കൊയറും ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്‌തുവിന്റെ ജനനത്തെ ആവിഷ്ക്കരിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.

heavenly-trumpet-will-be-held-in-new-york-on-november-30-2

മാർത്തോമ്മാ നോർത്ത് ഈസ്റ്റ് ആർഎസിയുടെയും നോർത്ത് ഈസ്റ്റ് റീജൻ ഡിഎസ്എംസിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ർ. ആർഎസിയുടെ കമ്മിറ്റിയും ഭദ്രാസനത്തിലെ വടക്കുകിഴക്കൻ മേഖലയിലുള്ള സംഘടനകളുടെ ചുമതലക്കാരുമുൾപ്പെട്ട കമ്മിറ്റി പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

English Summary:

Heavenly Trumpet will be held in New York on November 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com