'സിസ്റ്റർ മേരി ബനീഞ്ഞ അവാർഡ്' പ്രഫ. കോശി തലക്കലിന്
ഫിലഡൽഫിയ ∙ പ്രപഞ്ച ചൈതന്യ സ്തുതിയുടെ ആന്ദോളനമാണ് പ്രൊഫ. കോശി തലക്കലിൻ്റെ സാഹിത്യ രചനകൾ എന്നതിനാൽ, മലയാളത്തിലെ മിസ്റ്റിക് കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാമം വഹിക്കുന്ന," സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്, " പ്രൊ. കോശി തലക്കലിന്, അമേരിക്കൻ മലയാള സാഹിത്യ പ്രവർത്തന മേഖലയെ പ്രതിനിധീകരിച്ച്, ട്രൈസ്റ്റേറ്റ്

ഫിലഡൽഫിയ ∙ സിസ്റ്റർ മേരി ബനീഞ്ഞ അവാർഡ് പ്രഫ. കോശി തലക്കലിന്. അമേരിക്കൻ മലയാള സാഹിത്യ പ്രവർത്തന മേഖലയെ പ്രതിനിധീകരിച്ച്, ട്രൈസ്റ്റേറ്റ് കേരള ഫോറം, 'കേരളം- ദിനോത്സവം' 24 വേദിയിൽ' പുരസ്കാരം സമ്മാനിച്ചു. പ്രഫ. കോശി തലക്കൽ 2019 ൽ രചിച്ച " ജൂസപ്പെ" എന്ന കവിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ പുരസ്കാരം നൽകി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'കേരളം ദിനോത്സവം 24' ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിന്റ് ട്രഷറർ രാജൻ സാമുവേൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിനു മാത്യൂ, ട്രഷറർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റോർണി ജോസസഫ് കുന്നേൽ, പമ്പ- കോട്ടയം അസോസിയേഷൻ, ഓർമ ഇന്റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ലാ അസോസിയേഷൻ, റാന്നി അസോസിയേഷൻ, ഫിലഡൽഫിയ മലയാള സാഹിത്യ വേദി, ഫിൽമാ, എന്നിങ്ങനെ വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു ഇവർ ആശംസകൾ അറിയിച്ചു.
പ്രഫസർ കോശി തലയ്ക്കൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ മൂന്ന് പതിറ്റാണ്ട് മലയാളം വിഭാഗം തലവൻ ആയിരുന്നു. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. "പള്ളി", ബഡവാഗ്നി" എന്നീ നോവലുകളും, "വെളിച്ചം ഉറങ്ങുന്ന പാതകൾ" എന്ന ചെറുകഥാ സമാഹാരവൂം, "ഡിങ് ഡോങ്", "മൈനയും മാലാഖയും" എന്നീ ബാല സാഹിത്യ രചനകളും, "ആത്മ സംകീർത്തനം"എന്ന ഗാന സമാഹാരവും, പ്രൊഫ. കോശി തലക്കലിന്റ സാഹിത്യ കൃതികളാണ്. ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്നീ മൂന്നു പുസ്തകങ്ങളാണ് (ട്രിലജി- രചനാത്രയം) പ്രകാശനം ചെയ്തത്.
അമേരിക്കയിലെ റേഡിയോ നെറ്റ്‌വർക്ക് ഫാമിലി റേഡിയോയിൽ മലയാളി വിഭാഗത്തിന് ചുമതലക്കാരനായിരുന്നു പ്രഫ. കോശി തലക്കൽ. 'ലാന'യുടെ 2018 ലെ മികച്ച സാഹിത്യ പ്രവർത്തകനുള്ള പുരസ്കാരജേതാവാണ് പ്രഫ. കോശി തലക്കൽ. ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള പ്രഥമ എം പി ചെറിയാൻ അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാനാ സാഹിത്യ അവാഡ്, എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.