ഫൊക്കാന 2026 കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തിരഞ്ഞെടുത്തു
ഫൊക്കാനയുടെ 2026ലെ കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തിരഞ്ഞെടുത്തു.
ഫൊക്കാനയുടെ 2026ലെ കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തിരഞ്ഞെടുത്തു.
ഫൊക്കാനയുടെ 2026ലെ കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തിരഞ്ഞെടുത്തു.
ന്യൂജഴ്‌സി∙ ഫൊക്കാനയുടെ 2026ലെ കൺവെൻഷൻ ചെയർമാനായി ആൽബർട്ട് കണ്ണമ്പള്ളിയെ തിരഞ്ഞെടുത്തു. ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയാണ് ഇക്കാര്യം അറിയിച്ചത്. 2026ലെ ന്യൂജഴ്‌സി കൺവെൻഷൻ ചരിത്രസംഭവമാക്കി മാറ്റാനാണ് ഫൊക്കാന കമ്മിറ്റിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് 2004ലെ ന്യൂജഴ്‌സി കൺവെൻഷൻ വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആൽബർട്ട് കണ്ണമ്പള്ളിയെ വീണ്ടും കൺവെൻഷൻ ചെയർമാനായി നിയമിച്ചത്.
ന്യൂജഴ്‌സിയിലെ മലയാളി സമൂഹത്തിനിടയിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ആൽബർട്ട് കണ്ണമ്പള്ളി, സൗമ്യനും എല്ലാവർക്കും സഹായഹസ്തം നൽകുന്ന വ്യക്തിത്വത്തിനും പേരുകേട്ടയാളാണ്. നിരവധി സംഭാവനകൾ ഈ മേഖലകളിൽ നൽകിയിട്ടുള്ള അദ്ദേഹം ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. ന്യൂജഴ്‌സിയിലെ പ്രബല മലയാളി സംഘടനയായ മാഞ്ചിന്‍റെ സജീവ പ്രവർത്തകനും സ്ഥാപകാംഗവുമാണ്.
ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായ ആൽബർട്ട് കണ്ണമ്പള്ളി, സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐയിലൂടെ നേടിയ അനുഭവങ്ങളാണ് അമേരിക്കൻ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.
എപ്പോഴും പിന്നണിയിൽ നിന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ആൽബർട്ട് കണ്ണമ്പള്ളി നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. കഴിഞ്ഞ 21 വർഷമായി ന്യൂജഴ്‌സി ഈസ്റ്റ് ഹനോവറിൽ താമസിക്കുന്ന ആൽബർട്ട് തൃശൂർ മാള സ്വദേശിയാണ്. അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഇപ്പോൾ തോമാസ് കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസറാണ്.
ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ വൈസ് ചെയർമാൻ, സെന്‍റ് ജോർജ് സിറോ മലബാർ പള്ളിയുടെ ഓഡിറ്റർ, 2018 WMC ഗ്ലോബൽ കൺവെൻഷന്‍റെ ഭാഗമായി ന്യൂജഴ്‌സിയിൽ നടന്ന കൺവെൻഷന്‍റെ ഓഡിറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ ഷൈനി കണ്ണമ്പള്ളി, മക്കൾ അലോഷ്യസ്, ആൻ എന്നിവരോടൊപ്പം ന്യൂജഴ്‌സിയിലാണ് താമസം.