വീണ്ടും തളർന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, കാരണം?
കൊച്ചി ∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.

കൊച്ചി ∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.
ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ് ഉയർന്നത്. ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയതും വിദേശനിക്ഷേപസ്ഥാപനങ്ങൾ വിപണികളിലേക്കു തിരികെയെത്തിത്തുടങ്ങിയതും രൂപയെ വൻ തകർച്ചയിൽ നിന്നു രക്ഷിച്ചു. വലിയ തോതിലുള്ള മൂല്യത്തകർച്ച കറൻസിക്ക് ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്കും ഡോളർ വിപണിയിലെത്തിക്കുന്നുണ്ട്.