പൂച്ചകളെ വിഷം കൊടുത്തു കൊന്ന കേസിൽ സമ്മർവില്ലെയിൽ 5 പേർ അറസ്റ്റിൽ
ഉമ്മർവില്ലെ(സൗത്ത് കരോലിന) ∙ ഒരു ഡസനിലധികം പൂച്ചകൾക്ക് വിഷം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ബെർക്ക്‌ലി കൗണ്ടിയിലെ അധികൃതർ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തു.

സമ്മർവില്ലെ (സൗത്ത് കാരോലൈന) ∙ ഒരു ഡസനിലധികം പൂച്ചകളെ വിഷം കൊടുത്തു കൊന്നതുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തു. ബെർക്ക്‌ലി കൗണ്ടി ഷെരീഫ് ഓഫിസ് അധികൃതരാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അഞ്ചു പേരും ചേർന്ന് 13 പൂച്ചകളെ വിഷം കൊടുത്ത് കൊന്നത്. മൃഗങ്ങളോടുള്ള ക്രൂരമായ പെരുമാറ്റം, പീഡനം, ഗുഢാലോചന എന്നിങ്ങനെ 13 കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
കോളനിയിൽ പൂച്ചകൾക്ക് ഭക്ഷണം നൽകാൻ പതിവായെത്തുന്ന സ്ത്രീയാണ് 13 പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.