ബിറ്റ്കോയിൻ വില കുതിച്ചുയരുന്നു; ട്രംപിന് നേട്ടം
ഹൂസ്റ്റണ്‍∙ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വിലയിൽ കുതിച്ചുചാട്ടം തുടരുന്നു. 100,000 ഡോളർ കടന്നതോടെ ഈ നേട്ടത്തിന് ക്രെഡിറ്റ് ഏറ്റെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. "അഭിനന്ദനങ്ങൾ ബിറ്റ്കോയിനേഴ്സ്! 100,000 ഡോളർ! സ്വാഗതം! ഞങ്ങൾ ഒരുമിച്ച്

ഹൂസ്റ്റണ്‍∙ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വിലയിൽ കുതിച്ചുചാട്ടം തുടരുന്നു. 100,000 ഡോളർ കടന്നതോടെ ഈ നേട്ടത്തിന് ക്രെഡിറ്റ് ഏറ്റെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
"അഭിനന്ദനങ്ങൾ ബിറ്റ്കോയിനേഴ്സ്! 100,000 ഡോളർ! സ്വാഗതം! ഞങ്ങൾ ഒരുമിച്ച് അമേരിക്കയെ വീണ്ടും മഹത്തരമാക്കും!" - ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.
സെപ്റ്റംബറിൽ സ്വന്തം ക്രിപ്റ്റോ പ്ലാറ്റ്ഫോം ആരംഭിച്ച ട്രംപ്, ഈ മേഖലയിലെ നവീകരണത്തിന് ഇത് സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ബിറ്റ്കോയിൻ വില കുതിച്ചുയർന്നത് അദ്ദേഹത്തിന്‍റെ ക്രിപ്റ്റോ അനുകൂല നിലപാടുകൾ മൂലമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ അടുത്ത ചെയർമാനായി ക്രിപ്റ്റോകറൻസിയെ പിന്തുണയ്ക്കുന്ന പോൾ അറ്റ്കിൻസിനെ നാമനിർദ്ദേശം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് കുതിച്ചുചാട്ടത്തിന് കാരണമായത്. നവംബർ 5 ന് ട്രംപിന്‍റെ വിജയത്തിന് ശേഷം, ബിറ്റ്കോയിൻ മൂല്യം ഗണ്യമായി ഉയർന്നു. തിരഞ്ഞെടുപ്പ് ദിവസം 69,374 ഡോളറിൽ നിന്ന് ഡിസംബർ 4ന് 103,713 ഡോളറായിട്ടാണ് മൂല്യം ഉയർന്നത്. രണ്ട് വർഷം മുൻപ്, ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ്ടിഎക്സിന്‍റെ തകർച്ചയ്ക്ക് ശേഷം ക്രിപ്റ്റോകറൻസി 17,000 ഡോളറിന് താഴെയായിരുന്നു.
∙ ട്രംപിന്‍റെ ക്രിപ്റ്റോ അനുകൂല നിലപാട്
ക്രിപ്റ്റോകറൻസിയെക്കുറിച്ച് ഒരിക്കൽ സംശയം പ്രകടിപ്പിച്ച ട്രംപ് പിന്നീട് അദ്ദേഹത്തിന്‍റെ നിലപാട് മാറ്റുകയായിരുന്നു. യുഎസിനെ 'ലോകത്തിലെ ക്രിപ്റ്റോ ക്യാപിറ്റൽ' ആയി സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ബിറ്റ്കോയിന്റെ 'തന്ത്രപരമായ കരുതൽ' സൃഷ്ടിക്കാൻ പോലും അദ്ദേഹം നിർദ്ദേശിച്ചു.
ട്രംപിന്‍റെ പ്രചാരണസംഘം ക്രിപ്റ്റോകറൻസിയും സ്വീകരിച്ചിരുന്നു. ഡിജിറ്റൽ കറൻസിയിൽ സംഭാവനകൾ സ്വീകരിച്ചു, ജൂലൈയിൽ നടന്ന ബിറ്റ്കോയിൻ കോൺഫറൻസിൽ അദ്ദേഹം ക്രിപ്റ്റോ പ്രേമികളുമായി ഇടപഴകി.
∙ ക്രിപ്റ്റോകറൻസിയെക്കുറിച്ച് അറിയേണ്ടതെല്ലാം
ലളിതമായി പറഞ്ഞാല്‍, സര്‍ക്കാരോ ബാങ്കോ പോലുള്ള ഒരു കേന്ദ്ര അതോറിറ്റിയുടെ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ പണമാണ് ക്രിപ്റ്റോകറന്‍സി. സുരക്ഷിതത്വവും സുതാര്യതയും ഉറപ്പാക്കുന്ന ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയിലാണ് ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്.
ഏറ്റവും വലുതും പഴയതുമായ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിൻ പലപ്പോഴും ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടതാണ്, എന്നാല്‍ Ethereum, Tether, Dogecoin എന്നിവയും ജനപ്രീതിയില്‍ ഉയര്‍ന്നു. ചില നിക്ഷേപകര്‍ ക്രിപ്റ്റോകറന്‍സികളെ പരമ്പരാഗത കറന്‍സികള്‍ക്ക് ഒരു 'ഡിജിറ്റല്‍ ബദലായി' കാണുമ്പോള്‍, മിക്ക ദൈനംദിന ഇടപാടുകളും ഇപ്പോഴും ഡോളർ പോലുള്ള കറന്‍സികള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. എന്നിരുന്നാലും, ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറന്‍സികളും വളരെ അസ്ഥിരമായിരിക്കും എന്നതാണ് ന്യൂനത. അവയുടെ മൂല്യങ്ങള്‍ വിശാലമായ വിപണി സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു.