വിജയകുമാറിന്റെയും പ്രഫ. വി.പി. വിജയമോഹന്റെയും വിയോഗത്തിൽ അനുശോചിച്ച് കെഎച്ച്എഫ്സി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ
കേരളം ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി ) ആഭിമുഖ്യത്തിൽ അന്തരിച്ച വിജയകുമാറി (കുഞ്ഞുമണിയേട്ടൻ)നും പ്രഫ. വി.പി.വിജയമോഹനനും ആദരാഞ്ജലികൾ അർപ്പിച്ചു.

ടൊറന്‍റോ ∙ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി ) ആഭിമുഖ്യത്തിൽ അന്തരിച്ച വിജയകുമാറി (കുഞ്ഞുമണിയേട്ടൻ)നും പ്രഫ. വി.പി.വിജയമോഹനനും ആദരാഞ്ജലികൾ അർപ്പിച്ചു. കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടിയായിരുന്ന വിജയകുമാർ കെഎച്ച്എഫ്സി അനുശോചന യോഗത്തിൽ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികലയുടെ ഭർത്താവാണ് വിജയകുമാർ.
ആർഎസ്എസ് ശബരിഗിരി സംഘ ജില്ലയുടെ സംഘചാലകും, തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രഫസറുമായിരുന്ന ഡോ.വി.പി. വിജയമോഹൻ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രമുഖ പ്രഭാഷകരിൽ ഒരാളായിരുന്നു. മാതൃകാ അധ്യാപകനായിരുന്ന വിജയമോന്‍റെ വിയോഗം മലയാളികൾക്ക് തീരാ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനുശോചന യോഗത്തിൽ ഹിന്ദു ഐക്യവേദി പ്രവർത്തകൻ പ്രതീഷ് വിശ്വനാഥ് സന്നിഹിതനായിരുന്നു. പരേതരുടെ ആത്മാവിനു നിത്യശാന്തിയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്ന് കൊണ്ട് ഹിന്ദു ഫെഡറേഷൻ അംഗങ്ങൾ പ്രാർഥന അർപ്പിച്ചു.