പേൾ ഹാർബർ അനുസ്മരണ ചടങ്ങിൽ 104 വയസ്സുകാരൻ ഇറ ഷാബ് സല്യൂട്ട് നൽകി
83 വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് യുഎസിനെ തള്ളിവിട്ട ജാപ്പനീസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്ന അനുസ്മരണ ചടങ്ങിൽ പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച 104 വയസ്സുള്ള ഇറ "ഐക്ക്" ഷാബ് സല്യൂട്ട് നൽകി.

പേൾ ഹാർബർ (ഹവായ്) ∙ 83 വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് യുഎസിനെ തള്ളിവിട്ട ജാപ്പനീസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്ന അനുസ്മരണ ചടങ്ങിൽ പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച 104 വയസ്സുള്ള ഇറ "ഐക്ക്" ഷാബ് സല്യൂട്ട് നൽകി. ചടങ്ങിൽ സല്യൂട്ട് നൽകാതിനായി ഷാബ് ആറ് ആഴ്ച ഫിസിക്കൽ തെറാപ്പിയിൽ ഏർപ്പെട്ടിരുന്നു.
ശനിയാഴ്ച, ഷാബ് വീൽചെയറിൽ നിന്ന് എഴുന്നേറ്റ് വലതു കൈ ഉയർത്തി സല്യൂട്ട് നൽകി. തുറമുഖത്ത് നിന്ന് നാവികർ ഷാബിനെയും സല്യൂട്ട് ചെയ്തു. എനിക്ക് പ്രായമാകുകയാണ്. നിങ്ങൾക്കറിയാമോ,അത് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.
യുഎസ് നാവികസേനയും നാഷനൽ പാർക്ക് സർവീസും ചേർന്ന് നടത്തുന്ന വാർഷിക പരിപാടിയിൽ പങ്കെടുത്ത ആക്രമണത്തെ അതിജീവിച്ച രണ്ട് സൈനികരിൽ ഒരാളാണ് ഷാബ്. കെൻ സ്റ്റീവൻസ് (102) ആണ് പങ്കെടുത്ത രണ്ടാമൻ. ആരോഗ്യപ്രശ്നങ്ങൾ കാരണം മൂന്നാമത്തെ അതിജീവിച്ചയാൾക്ക് (ബോബ് ഫെർണാണ്ടസിന് (100) ) പങ്കെടുക്കാൻ കഴിഞ്ഞില്ല.
1941 ഡിസംബർ 7ലെ ബോംബാക്രമണത്തിൽ 2,300ലധികം യുഎസ് സൈനികർ കൊല്ലപ്പെട്ടു. നിലവിൽ ആക്രമണത്തെ അതിജീവിച്ച 16 പേർ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ.