മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ യുഎസ് അംബാസഡറായി നിർദേശിച്ച് ട്രംപ്
ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ് നിർദേശിച്ചു. ഗിൽഫോയിലിന്റെ നാമനിർദേശത്തിന് സെനറ്റ് അംഗീകാരം ആവശ്യമാണ്.

വാഷിങ്ടൻ ∙ ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ് നിർദേശിച്ചു. ഗിൽഫോയിലിന്റെ നാമനിർദേശത്തിന് സെനറ്റ് അംഗീകാരം ആവശ്യമാണ്.
2020-ൽ ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറുമായി ഗിൽഫോയിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ടെലിവിഷൽ അവതാരകയാകുന്നതിന് മുൻപ് കലിഫോർണിയയിൽ പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്.
'വർഷങ്ങളായി കിംബർലി ഒരു അടുത്ത സുഹൃത്താണ്,' ട്രംപ് പ്രസ്താവനയിൽ അറിയിച്ചു. 'ഗ്രീസുമായി ശക്തമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനും പ്രതിരോധ സഹകരണം മുതൽ വ്യാപാരം, സാമ്പത്തിക നവീകരണം വരെയുള്ള വിഷയങ്ങളിൽ ഞങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും കിംബർലി തികച്ചും അനുയോജ്യമാണെന്നും' ട്രംപ് പറഞ്ഞു.
'ഗ്രീസിലെ അംബാസഡറായി പ്രവർത്തിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നാമനിർദsശം അംഗീകരിക്കുന്നതിൽ എനിക്ക് ബഹുമതിയുണ്ട്, യുഎസ് സെനറ്റിന്റെ പിന്തുണ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.' സമൂഹ മാധ്യമത്തിൽ ഗിൽഫോയിൽ പറഞ്ഞു.