ജില്‍ ബൈഡനുമായി സൗഹൃദം പങ്കിട്ട് ട്രംപ്
ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത ജില്‍ ബൈഡനും പാരിസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്ന വേളയില്‍ സൗഹൃദം പങ്കുവച്ചത് അമേരിക്കയിൽ ചർച്ചയായി. ബൈഡന്‍ കുടുംബവുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ അനുകൂലികളെ സന്തോഷിപ്പിക്കുന്നതിനൊപ്പം പല

ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത ജില്‍ ബൈഡനും പാരിസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്ന വേളയില്‍ സൗഹൃദം പങ്കുവച്ചത് അമേരിക്കയിൽ ചർച്ചയായി. ബൈഡന്‍ കുടുംബവുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ അനുകൂലികളെ സന്തോഷിപ്പിക്കുന്നതിനൊപ്പം പല ഊഹാപോഹങ്ങളും സൃഷ്ടിച്ചിരുന്നു. അതെല്ലാം നിഷ്പ്രഭമാക്കിയാണ് പുതിയ സൗഹൃദ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങിൽ സംബന്ധിച്ചില്ല. വൈറ്റ് ഹൗസ് ഇതു സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആഷ്ലി ബൈഡനും അമ്മയായ ജില്‍ ബൈഡനൊപ്പം ഉണ്ടായിരുന്നു.
സുഹൃത്തായ ഇലോൺ മസ്കിനൊപ്പമാണ് ട്രംപ് കത്തീഡ്രൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. നവംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു രാജ്യാന്തര പരിപാടിയില്‍ ട്രംപ് ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പ്രഥമവനിതയെന്ന നിലയില്‍ ജില്ലിന്റെ അവസാന വിദേശയാത്രയായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് 78 വയസ്സുകാരിയായ ജില്‍ ട്രംപിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്. അതേസമയം ട്രംപും ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്നു.