പൊലീസിന്‍റെ അനാസ്ഥ കവർന്നത് 10 വയസ്സുകാരിയുടെ ജീവൻ; കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി
2020 സെപ്റ്റംബറിൽ ഷിക്കാഗോയിൽ പൊലീസിന്‍റെ അനാസ്ഥ കാരണം 10 വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം.

ഷിക്കാഗോ ∙ 2020 സെപ്റ്റംബറിൽ ഷിക്കാഗോയിൽ പൊലീസിന്‍റെ അനാസ്ഥ കാരണം 10 വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം. ട്രാഫിക് നിയമലംഘനത്തിന് വാഹനം പിന്തുടരുന്നതിനിടെ പൊലീസ് കാർ 10 വയസ്സുകാരി സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ 10 വയസ്സുകാരിയുടെ സഹോദരനും മറ്റൊരു കാറിലെ ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
സൗത്ത് ഹാൾസ്റ്റഡ് സ്ട്രീറ്റിൽ വച്ച് കറുത്ത സെഡാൻ പിന്തുടരുകയായിരുന്നു പൊലീസ്. 57 വയസ്സുകാരിയായ സ്ത്രീ ഓടിച്ചിരുന്ന കാറിലും പിന്നീട് 43 വയസ്സുകാരനായ പുരുഷൻ ഓടിച്ചിരുന്ന കാറിലും പൊലീസ് വാഹനം ഇടിച്ചു. പുരുഷന്‍റെ കാറിലാണ് 10 വയസ്സുകാരിയും അഞ്ച് വയസ്സുകാരനായ സഹോദരനും ഉണ്ടായിരുന്നത്.
ഡാകറിയ എന്ന പത്തുവയസ്സുകാരിയാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. സഹോദരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെവിൻ അമീർ സ്‌പൈസർ എന്നയാളാണ് കുട്ടികളുമായി കാറിൽ സഞ്ചരിച്ചിരുന്നത്. റിമോട്ട് ലേണിങ്ങിനായി ഡാകറിയയുടെ ലാപ്‌ടോപ്പ് എടുക്കാൻ പോകുന്നതിനിടെ അപകടമുണ്ടായത്.