വിദേശയാത്രയ്ക്കിടെ വീണു പരുക്കേറ്റ നാൻസി പെലോസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലക്സംബർഗിലെ ഔദ്യോഗിക യാത്രയ്ക്കിടെ വീണു പരുക്കേറ്റ ഡെമോക്രാറ്റിക് പ്രതിനിധി നാൻസി പെലോസിയെ (84) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവണിപ്പടിയിൽ നിന്ന് വീണതിനെ തുടർന്ന് ഇടുപ്പിന് പരുക്കേറ്റ നാൻസി പെലോസിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം.

ന്യൂയോർക് ∙ ലക്സംബർഗിലെ ഔദ്യോഗിക യാത്രയ്ക്കിടെ വീണു പരുക്കേറ്റ ഡെമോക്രാറ്റിക് പ്രതിനിധി നാൻസി പെലോസിയെ (84) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവണിപ്പടിയിൽ നിന്ന് വീണതിനെ തുടർന്ന് ഇടുപ്പിന് പരുക്കേറ്റ നാൻസി പെലോസിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം.
ആശുപത്രിയിൽ വിദഗ്ധ പരിചരണത്തിലാണ് നാൻസിയെന്ന് അവരുടെ ഓഫിസ് വക്താവ് ഇയാൻ ക്രാഗർ പ്രസ്താവനയിൽ അറിയിച്ചു. അതേ സമയം ശസ്ത്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
യുഎസ് ഹൗസിലെ മുൻ സ്പീക്കർ ആയ നാൻസി പെലോസി ബൾജ് യുദ്ധത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിനൊപ്പം ലക്സംബർഗിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയത്.