ADVERTISEMENT

ന്യൂജേഴ്‌സി ∙ ‘വിദേശ ഫണ്ട് ഇടപാടുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി  രാജ്യാന്തര ഫണ്ട്  ഇടപാടുകളുടെ സുപ്രധാന വശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജന്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു.

യുഎസ്എയ്ക്ക് പുറത്തുള്ള വസ്തുവകകളുടെ വില്‍പ്പന, നികുതി പ്രക്രിയകള്‍, ഉടമസ്ഥാവകാശ റിപ്പോര്‍ട്ട്, വിദേശ ഫണ്ട് കൈമാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിശദാംശങ്ങള്‍ എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ചർച്ച വിഷയം

പ്രവാസി മലയാളികൾക്ക് നാട്ടിലുള്ള സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകുമ്പോള്‍ വില്‍ക്കുകയും വരുമാനം അമേരിക്കയിലേക്ക് മാറ്റുകയും ചെയ്യാം. സങ്കീര്‍ണതകള്‍ ഒഴിവാക്കി ഇത്തരം കൈമാറ്റങ്ങള്‍ ചെയുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തില്‍ സുരക്ഷിതവും സുതാര്യവുമായ വിദേശ ഫണ്ട് ഇടപാടുകള്‍ക്ക് ഉതകുന്ന അറിവ് പകരാന്‍ സെമിനാര്‍ ഉപകാരപ്രദമായി.

ധനകാര്യം, അക്കൗണ്ടിങ്, നികുതി സേവനങ്ങള്‍ എന്നിവയില്‍ അറിയപ്പെടുന്ന വിദഗ്ധനായ പി.ടി. തോമസ്  ആയിരുന്നു മുഖ്യ പ്രഭാഷകന്‍.

ഡബ്ല്യുഎംസി അമേരിക്ക റീജന്‍ ജനറല്‍ സെക്രട്ടറി സിജു ജോണിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. റീജന്‍ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌ അധ്യക്ഷ പ്രസംഗവും, പ്രസിഡന്റ് ജിനേഷ് തമ്പി വളരെയേറെ സമകാലീക പ്രസക്തിയുള്ള ഈ വിഷയത്തിലെ ചർച്ചയുടെ അനിവാര്യതയെ കുറിച്ചും സംസാരിച്ചു.

ഡബ്ല്യുഎംസി അമേരിക്ക റീജന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സരൂപ അനില്‍  പ്രോഗ്രാമിൽ  എംസിയായി. പ്രോഗ്രാമിൽ ചോദ്യ ഉത്തരത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.

ഡബ്ല്യുഎംസി അമേരിക്ക റീജൻ ചെയർമാൻ  ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത് , വിപി അഡ്മിൻ ബൈജുലാൽ ഗോപിനാഥനാനോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചത്.

ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രമുഖ പത്രപ്രവർത്തകൻ ജോർജ് തുമ്പയിൽ, ഡബ്ല്യുഎംസി അമേരിക്ക റീജൻ, പ്രൊവിൻസ് ഭാരവാഹികൾ ഉൾപ്പെടെ അനേകർ പ്രോഗ്രാമിൽ പങ്കെടുത്തു.

English Summary:

World Malayali Council America Region organized online seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com