ലിഡ്ഡിൽ നിന്ന് പൊള്ളൽ: യുഎസ് വിപണികളിൽ നിന്ന് സ്റ്റാൻലി ബ്രാൻഡിന്റെ ട്രാവൽ മഗ്ഗുകൾ പിൻവലിക്കുന്നു
ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് യുഎസ് വിപണിയിൽ നിന്ന് സ്റ്റാൻലി ബ്രാൻഡിന്റെ 26 ലക്ഷം മഗ്ഗുകൾ പിൻവലിക്കുന്നു. സ്റ്റാൻലിയുടെ സ്വിച്ച് ബാക്ക്, ട്രിഗർ ആക്ഷൻ യാത്രാ മഗ്ഗുകളാണ് പിൻവലിക്കുന്നത്. ഉപഭോക്താക്കൾ മഗ്ഗിന്റെ ഉപയോഗം എത്രയും വേഗം നിർത്തണമെന്നും കൺസ്യൂമർ സേഫ്റ്റി പ്രൊഡക്ട് കമ്മിഷൻ നിർദേശിച്ചു.

കണക്ടിക്കട്ട് ∙ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് യുഎസ് വിപണിയിൽ നിന്ന് സ്റ്റാൻലി ബ്രാൻഡിന്റെ 26 ലക്ഷം മഗ്ഗുകൾ പിൻവലിക്കുന്നു.
സ്റ്റാൻലിയുടെ സ്വിച്ച് ബാക്ക്, ട്രിഗർ ആക്ഷൻ യാത്രാ മഗ്ഗുകളാണ് പിൻവലിക്കുന്നത്. ഉപഭോക്താക്കൾ മഗ്ഗിന്റെ ഉപയോഗം എത്രയും വേഗം നിർത്തണമെന്നും കൺസ്യൂമർ സേഫ്റ്റി പ്രൊഡക്ട് കമ്മിഷൻ നിർദേശിച്ചു.
ഇരുവശങ്ങളിലും കമ്പനി ലോഗോയും കിരീടമണിഞ്ഞ, ചിറകുകളുള്ള കരടിയുടെ ചിത്രവും പതിപ്പിച്ച മഗ്ഗുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. മഗ്ഗിന്റെ ഉപയോഗത്തെ സംബന്ധിച്ച് കമ്പനിക്ക് 91 പരാതികളാണ് ഇതുവരെ ലഭിച്ചത്. സ്റ്റെയ്ൻലെസ് സ്റ്റീൽ നിർമിതമായ മഗ്ഗുകളിൽ നിന്ന് പൊള്ളലേറ്റതായും ഉപഭോക്താക്കളിൽ ചിലർ പരാതിപ്പെട്ടു. ലിഡ്ഡുകളുടെ മുറുക്കമില്ലായ്മ മൂലം പൊള്ളലേറ്റ് 38 പരുക്കുകളാണ് ഉണ്ടായത്. വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള മഗ്ഗുകൾക്ക് പോളിപ്രൊപ്പിലിൻ ലിഡ് ആണുള്ളത്. യുഎസിൽ നിന്ന് ലഭിച്ച 16 പരാതികളിൽ 2 എണ്ണം പൊള്ളലേറ്റ് മുറിവുകളുണ്ടായവരുടേതുമാണ്.
ഉപഭോക്താക്കൾ എത്രയും വേഗം കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് മഗ്ഗിന്റെ ലിഡ് തിരിച്ചു കൊടുത്ത് പകരം പുതിയത് വാങ്ങണമെന്നും കമ്മിഷൻ നിർദേശിച്ചു. ഷിപ്പിങ് ഉൾപ്പെടെ റീപ്ലേസ്മെന്റ് സൗജന്യമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
സ്റ്റാൻലി കമ്പനി മഗ്ഗുകൾ നിർമിക്കുന്നത് ചില തരം ലെഡ് ഉപയോഗിച്ചാണ് മഗ്ഗുകൾ നിർമിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ച് ഈ വർഷം ആദ്യം കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഉപഭോക്താക്കളുടെ പരാതി പ്രവാഹം.
വിപണിയിൽ നിന്ന് പിൻവലിക്കുന്ന മഗ്ഗുകൾ
∙സ്വിച്ച്ബാക്ക് 12-ഔൺസ് മഗ്, ഉൽപ്പന്ന തിരിച്ചറിയൽ നമ്പർ 20-01437
∙സ്വിച്ച്ബാക്ക് 16-ഔൺസ് മഗ്, ഉൽപ്പന്ന തിരിച്ചറിയൽ നമ്പറുകൾ 20-01436, 20-02211
∙ട്രിഗർ ആക്ഷൻ 12-ഔൺസ് മഗ്, ഉൽപ്പന്ന തിരിച്ചറിയൽ നമ്പറുകൾ 20-02033, 20-02779, 20-02825
∙ട്രിഗർ ആക്ഷൻ 16-ഔൺസ് മഗ്, ഉൽപ്പന്ന തിരിച്ചറിയൽ നമ്പറുകൾ 20-02030, 20-02745, 20-02957
∙ട്രിഗർ ആക്ഷൻ 20-ഔൺസ് മഗ്, ഉൽപ്പന്ന തിരിച്ചറിയൽ നമ്പറുകൾ 20-02034, 20-02746