സിഎംഎ ‘ചിൽ’ ഡിസംബർ 21ന് മിസ്സിസാഗയിൽ
കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) ക്രിസ്മസ്- പുതുവൽസര ആഘോഷമായ ‘ചിൽ’ ഡിസംബർ 21 ന്. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ആഘോഷം. ‘ചിൽ’ ആഘോഷത്തിന്റെ പന്ത്രണ്ടാം വർഷമാണിത്.

ടൊറന്റോ ∙ കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) ക്രിസ്മസ്- പുതുവൽസര ആഘോഷമായ ‘ചിൽ’ ഡിസംബർ 21 ന്. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ആഘോഷം. ‘ചിൽ’ ആഘോഷത്തിന്റെ പന്ത്രണ്ടാം വർഷമാണിത്. കരോൾ, നൃത്ത, സംഗീത പരിപാടികളും ഡിന്നറുമുണ്ടാകും. സിഎംഎ രക്ഷാധികാരി തോമസ് കെ. തോമസ്, പ്രസിഡന്റ് ആന്റണി തോമസ്, സെക്രട്ടറി മാത്യു കുതിരവട്ടം തുടങ്ങിയവർ നേതൃത്വം നൽകും.
ബോബൻ ജയിംസിന്റെ ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ഗ്രാൻഡ് സ്പോൺസറും ലോയർ കുൽവന്ത് സിങ് ഡിയോൾ, ജെസ്സി ജയ്സൺ (ഡബ്ള്യുഎഫ്ജി) എന്നിവർ പ്ളാറ്റിനം സ്പോൺസർമാരുമാണ്. പ്രവേശനം ടിക്കറ്റ് ഉണ്ടായിരിക്കും. മുതിർന്നവർക്ക് 35 ഡോളറും കുട്ടികൾക്ക് 25 ഡോളറുമാണ് നിരക്ക്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും: 416-845-8225, 647-996-2738.