ഡോ. എം.വി. പിള്ള സിസിആർസി ഗവേണിങ് ബോഡിയിലേക്ക്
ഡോ. എം.വി. പിള്ളയെ കൊച്ചി കാൻസർ റിസർച്ച് സെന്‍റർ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു.

ഡാലസ്/കൊച്ചി∙ ഡോ. എം.വി. പിള്ളയെ കൊച്ചി കാൻസർ റിസർച്ച് സെന്‍റർ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു. മെഡിക്കൽ സയന്‍റിസ്റ്റായിട്ടാണ് നിയമനം. പ്രഫ. ചന്ദ്രഭാസ് നാരായണനെയും സിസിആർസി ഗവേണിങ് ബോഡിയിലേക്ക് സയന്‍റിസ്റ്റായി സർക്കാർ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന ഗവേണിങ് ബോഡി മീറ്റിങ്ങിലെടുത്ത തീരുമാനപ്രകാരമാണ് ഇരുവരുടെയും പേരുകൾ സർക്കാരിന് സമർപ്പിച്ചത്.
യുഎസിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിൽ കൺസൾട്ടന്‍റായും ലോകാരോഗ്യ സംഘടനയുടെ സ്ഥാനാർബുദ വിദഗ്ധനായും പ്രവർത്തിക്കുന്ന ഡോ. എം.വി. പിള്ള അമേരിക്കയിലെ സാമൂഹിക-സാംസ്കാരിക-സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ ഡയറക്ടറായ ഡോ. ചന്ദ്രഭാസ് നാരായണൻ കാൻസർ ജനിതക ശാസ്ത്ര വിദഗ്ധനാണ്.
ഡോ. എം.വി. പിള്ളയുടെ നിയമനത്തെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു. തികച്ചും അർഹിക്കുന്ന അംഗീകാരമാണിതെന്ന് ക്ലബ് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.