ഐപിസിഎൻഎ മാധ്യമ പുരസ്കാരങ്ങൾ ജനുവരി 10ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലൻസ് പുരസ്കാര ചടങ്ങ് ജനുവരി 10ന് വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെന്‍ററിൽ വെച്ച് നടക്കും.

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലൻസ് പുരസ്കാര ചടങ്ങ് ജനുവരി 10ന് വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെന്‍ററിൽ വെച്ച് നടക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സംഭാവനകൾ നൽകിയവരെ 'പയനിയർ' പുരസ്കാരം നൽകി ആദരിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.ജെ.എസ്. ജോർജ്, ബി.ആർ.പി. ഭാസ്കർ, പി. രാജൻ, കെ. മോഹനൻ എന്നിവർക്ക് കഴിഞ്ഞ പുരസ്കാര വേദിയിൽ 'ഗുരുവന്ദനം' നൽകി ആദരിച്ചിരുന്നു.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലേക്ക് എത്താന്‍ സാധിക്കാതിരുന്നവർക്ക് വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.
മന്ത്രിമാരായ കെ. രാജൻ, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടക്കം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുകയെന്ന് പ്രസിഡന്‍റ് സാമുവൽ ഈശോ (സുനില്‍ ട്രൈസ്റ്റാർ), സെക്രട്ടറി ഷിജോ പൗലോസ് , ട്രഷറര്‍ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, 2026-27 നിയുക്ത പ്രസിഡന്‍റ് രാജു പള്ളത്തു എന്നിവര്‍ അറിയിച്ചു.
ജനുവരി ആദ്യം കൊച്ചിയിൽ നടത്തുന്ന പത്രസമ്മേളനത്തിൽ അവാർഡ് വിജയികളെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) പറഞ്ഞു. കേരളത്തിൽ ഇതിന്റെ കാര്യങ്ങൾ സമന്വയിപ്പിക്കുന്നത് ഇന്ത്യ പ്രസ് ക്ലബിന്റെ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ പ്രതാപ് നായരാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ട്രൈസ്റ്റാർ - 1 917 662 1122, ഷിജോ പൗലോസ് - 1 201 238 9654, പ്രതാപ് നായർ - 91 984 721 0447, indiapressclubofna@gmail.com