നൂറു പേർക്ക് കൃത്രിമക്കാൽ സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്‌സ്'
നൂറു പേർക്ക് സൗജന്യ കൃത്രിമക്കാലുകൾ നൽകി സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്‌സ്'.
നൂറു പേർക്ക് സൗജന്യ കൃത്രിമക്കാലുകൾ നൽകി സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്‌സ്'.
നൂറു പേർക്ക് സൗജന്യ കൃത്രിമക്കാലുകൾ നൽകി സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്‌സ്'.
ന്യൂയോർക്ക്/പന്തളം∙ നൂറു പേർക്ക് സൗജന്യ കൃത്രിമക്കാലുകൾ നൽകി സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്‌സ്'. പന്തളം കുരമ്പാലയിലെ ഈഡൻ ഗാർഡൻസ് കൺവൻഷൻ സെന്‍ററിൽ വച്ചായിരുന്നു ചടങ്ങ്.
ന്യൂയോർക്ക് പ്രവാസി ജോൺസൺ സാമുവേലും സഹധർമ്മിണി ജോളിയുമാണ് സ്ഥാപനത്തിന്‍റെ സാരഥികൾ. കഴിഞ്ഞ പത്തു വർഷമായി ഇരുന്നൂറിലധികം പേർക്ക് കൃത്രിമക്കാലുകൾ നൽകി ജോൺസൺ സാമുവേൽ സഹായിച്ചിട്ടുണ്ട്. പത്താം വാർഷികം ആഘോഷിച്ച ഡിസംബർ 21ന് നൂറു പേർക്കായി 115 കൃത്രിമക്കാലുകളാണ് നൽകിയത്. 2000 ഡോളറിലധികം വില വരുന്ന ജർമൻ നിർമിത ഓട്ടോബുക്ക് കമ്പനിയുടെ കാലുകളാണ് നൽകിയത്.
ന്യൂയോർക്കിൽ താമസിക്കുന്ന ജോൺസൺ സാമുവൽ (റെജി) എന്ന മനുഷ്യസ്നേഹി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് പരസഹായം കൂടാതെ നടക്കുവാൻ സഹായകമായ കൃത്രിമക്കാലുകൾ നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 200ലധികം പേർക്ക് ചലനശേഷി നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ചതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലുമാണ് ഇത് സാധ്യമാക്കിയത്. അതിനായി 'ലൈഫ് ആൻഡ് ലിംബ്‌സ്' എന്ന സ്ഥാപനം മാവേലിക്കരയിൽ സ്ഥാപിക്കുകയും ചെയ്തു.
പത്താം വാർഷികം ആഘോഷിച്ച ഈ വർഷം ഡിസംബർ 21ന് കാലുകൾ നഷ്ടപ്പെട്ട 100 പേർക്കായി 115 കൃത്രിമക്കാലുകളാണ് നൽകിയത്. 15 പേർ ഇരു കാലുകളും നഷ്ടപ്പെട്ടവരായിരുന്നു. ഒരു കൃത്രിമക്കാലിന് 2000 ഡോളറിലധികം (ഏകദേശം രണ്ട് ലക്ഷം രൂപ) ചെലവ് വരുന്ന ജർമൻ നിർമിത ഓട്ടോബുക്ക് എന്ന കമ്പനിയുടെ കാലുകളാണ് അർഹതപ്പെട്ടവർക്ക് നൽകിയത്. ന്യൂയോർക്കിലുള്ള വിവിധ മനുഷ്യസ്നേഹികളുടെ സഹായത്തോടെയാണ് ഇത്തവണ 100 പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ ജോൺസണ് സാധിച്ചത്.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, റാന്നി മുൻ എംഎൽഎ രാജു എബ്രഹാം, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഫാ. ഡേവിസ് ചിറമേൽ, ഫാ. ബോബി ജോസ് കുറ്റിക്കാട്ട്, പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്‌കുമാർ, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. എം.വി. ജയഡാലി, പോൾ കറുകപ്പള്ളി, വർഗീസ് എബ്രഹാം (രാജു) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.