ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് തുറക്കും
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു.

വാഷിങ്‌ടൻ ഡിസി / ബെംഗളൂരു ∙ ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) യോഗത്തിലാണ് പ്രഖ്യാപനം.
വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വീസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയിൽ ബെംഗളൂരുവിന്‍റെ പദവി ശക്തിപ്പെടുത്തുന്നതിനും പുതിയ കോൺസുലേറ്റ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.