ആഘോഷത്തിന് മാധുര്യമേകും, ന്യൂയോർക്കിൽ നിന്നുള്ള ഈ ക്രിസ്മസ് ഗാനം
ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ മൂന്നു സംഗീത കുടുംബങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ക്രിസ്മസ് ഗാനം ശ്രദ്ധ നേടുന്നു. 'നന്മ നേരും അമ്മ' എന്ന പഴയ ഗാനത്തിന് പുതിയ ഈണവും ഭാവവും നൽകി കൂടുതൽ മനോഹരമാക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം ആദ്യമായി പുറത്തിറക്കിയ 'പരിശുദ്ധൻ മഹോന്നത ദേവൻ' എന്ന ഗാനത്തിന് ലഭിച്ച

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ മൂന്നു സംഗീത കുടുംബങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ക്രിസ്മസ് ഗാനം ശ്രദ്ധ നേടുന്നു. 'നന്മ നേരും അമ്മ' എന്ന പഴയ ഗാനത്തിന് പുതിയ ഈണവും ഭാവവും നൽകി കൂടുതൽ മനോഹരമാക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യമായി പുറത്തിറക്കിയ 'പരിശുദ്ധൻ മഹോന്നത ദേവൻ' എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തവണയും പുതിയ ഈണത്തിൽ നന്മ നേരും അമ്മ പുറത്തിറക്കാനുള്ള പ്രചോദനം.
പ്രഫഷനൽ ഗിറ്റാറിസ്റ്റ് ആയ വിനോയ് ജോണിന്റെ മകളും യുവ ഗായികയുമായ യുവ ഗായിക സ്നേഹ വിനോയ് ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് മൂന്നു കുടുംബങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. മെറിൽ മാത്യു, ടെനി മെറിൽ, മെലീസ മാത്യു, സേറ മാത്യു, ലിബി എബ്രഹാം, അനു ലിബി, റോസി വർഗീസ്, എബിൻ, വിനോയ് ജോൺ, മഞ്ജു വിനോയ്, ഏയ്ഞ്ചൽ വിനോയ്, സ്നേഹ വിനോയ് എന്നിവരാണ് ഗായകർ. പാട്ടിന്റെ എഡിറ്റിങ്ങും സ്നേഹ വിനോയ് ആണ് നിർവഹിച്ചിരിക്കുന്നത്. ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ സിങ് ആൻഡ് വിൻ മത്സരത്തിലെ ഫൈനലിസ്റ്റ് ആയ സ്നേഹ വിനോയ് വെസ്റ്റ് ചെസ്റ്റർ ന്യൂ റോഷൻ ഹൈസ്കൂളിലെ 12–ാം ക്ലാസ് വിദ്യാർഥിനിയാണ്.