അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം 2024 ൽ പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല

അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം 2024 ൽ പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം 2024 ൽ പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം 2024ൽ പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല. ന്യൂയോർക്കിലെ കേരള സെന്റർ രൂപീകരണത്തിൽ അനുഭവിച്ച കാര്യങ്ങൾ ഒരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ അനുഭവ കഥയാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നടന്ന വഴികൾ ദുരിത പൂർണമായ ഭൂത കാലത്തിന്റെ ആകുമ്പോൾ പ്രസ്ഥാനമാക്കി വളർത്താൻ പോരാടിയവർക്ക് അത്ര നിസാരമല്ല ആ യാത്ര. ജോൺ എഫ് കെന്നഡി പറഞ്ഞ പോലെ നിങ്ങളുടെ നാട് നിങ്ങൾക്കു വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം അപ്രസക്തമാണ് . എന്നാൽ നിങ്ങൾ സ്വദേശത്തിനു വേണ്ടി എന്ത് ചെയ്തുവെന്നതാണ് പ്രസക്തം - പ്രധാനവും. ഇ.എം സ്റ്റീഫനെന്ന നാട്ടുമ്പുറത്തുകാരനായ അമേരിക്കൻ പ്രവാസിയുടെയും കുറച്ചു മഹത്‌വ്യക്തികളുടെയും അഭിമാനകരമായ കഠിനാധ്വാനത്തിന്റെ പൂർത്തീകരണമാണ് ന്യൂയോർക്കിലെ കേരള സെന്റർ എന്ന സ്ഥാപനം. അതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിൽ. ഫൊക്കാനയും ഫോമയും വേൾഡ് മലയാളിയും അവയുടെ പ്രവർത്തകരും നേതാക്കളും വായിച്ചിരിക്കേണ്ട പുസ്തകം. പ്രവാസി മലയാളി കവി 'ചെരുപുറത്തിന്റെ' ഭാഷയിൽ പറഞ്ഞാൽ ഇനി അമേരിക്കൻ സ്ഥാപനങ്ങളുടെ അടുക്കളപ്പുറത്തു ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട് നമുക്കുണ്ടാവില്ല. അവരുടെ കുത്തുവാക്കുകൾ കേട്ട് വ്യാകുലപ്പെടേണ്ടി വരില്ല. എല്ലാ മലയാളിക്കും ജാതിഭേദമെന്യ കയറിച്ചെല്ലാവുന്ന സ്ഥാപനമാണ് കേരള സെന്റർ. കവി പീറ്റർ നീണ്ടൂർ 'സെന്റർ പുരാണം' എന്ന പേരിൽ ഇങ്ങനെ ചൊല്ലി: 

"കേരള മണ്ണിൽ നിന്നിങ്ങു കുടിയേറി
കേര സംസ്കാരം നിലനിർത്തിടാൻ
കേരള മക്കൾ ചിലർ കൂടി ചിന്തിച്ചു
കേരളം സെന്റർ പടുത്തുയർത്തി"

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

കേരള സെന്ററിന്റെ പഴയ പടവുകൾ മുള്ളുനിറഞ്ഞ പാതയിലൂടെ ഇടറാതെ ഇ.എം. സ്റ്റീഫൻ എന്ന പഴയ പട്ടാളക്കാരൻ മഹനീയമായ ഒരു സ്ഥാപനമാക്കാൻ പൊരുതിയ കഥയാണ് പുസ്തകം. പുസ്തകം ലഭിക്കാൻ കേരള സെന്ററിന്റെ kc@keralacenterny.com എന്ന ഇ–മെയിലിലോ അല്ലെങ്കിൽ  +1 917 620 6353 (സ്റ്റീഫൻ) അല്ലെങ്കിൽ മംഗളോദയം കമ്മ്യൂണിക്കേഷൻ കുറിച്ചിത്താനം 001 91 9447129150 എന്നിവയിലോ ബന്ധപ്പെടാം. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Published the book Kerala Center by EM Stephen