അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് ഏബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരം നൽകുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാലസ് ചെറുകഥകൾ ക്ഷണിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് ഏബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരം നൽകുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാലസ് ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് 280 യുഎസ് ഡോളറും പ്രശസ്തിപത്രവും 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഡാലസിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് നൽകും.

നിബന്ധനകൾ:
∙അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാം.
∙രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
∙രചനകൾ മതസ്പർദ്ധ വളർത്തുന്നതോ, കക്ഷിരാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
∙മലയാള ചെറുകഥകൾ ആണ് പരിഗണിക്കുന്നത്.
∙മുൻ വർഷങ്ങളിൽ അയച്ചുതന്ന കൃതി ഈ വർഷം സ്വീകരിക്കില്ല.
∙ മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെഎൽഎസ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കാൻ അർഹരല്ല.
∙ സജീവ സാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി. അവാർഡ് പ്രഖ്യാപനം കെഎൽഎസ് ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.
∙രചയിതാവിന്റെ പേര് വയ്ക്കാതെ കൃതികൾ പിഡിഎഫ്/ഫോട്ടോ ആയി ഇമെയിലിലൂടെ അയയ്ക്കണം. ഒരാളിൽ നിന്ന് ഒരു ചെറുകഥ മാത്രമേ മത്സരത്തിനായി സ്വീകരിക്കൂ. സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2024.

കൃതികൾ അയയ്ക്കേണ്ട വിലാസം: Email : klsdallas90@gmail.com

English Summary:

Entries are invited for the Abraham Theckemury Memorial Short Story Award - Kerala Literary Society Dallas