ഷിക്കാഗോ∙ ഷിക്കാഗോ സെന്‍റ് തോമസ് സിറോ മലബാർ രൂപതയുടെ ഭാഗമായ ക്നാനായ റീജനലെ മയാമിയിലുള്ള സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ഇടവകയുടെ വികാരി ഫാ. സജി പിണർക്കയിലിന്‍റെ പൗരോഹിത്യത്തിന്‍റെ സിൽവർ ജൂബിലി ആഘോഷിച്ചു. സെന്‍റ് ജൂഡ് ദേവാലയത്തിൽ ഇടവകജനങ്ങളാണ് വികാരിയുടെ പൗരോഹിത്യത്തിന്‍റെ സിൽവർ ജൂബിലി ആഘോഷത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ഷിക്കാഗോ സെന്‍റ് തോമസ് സിറോ മലബാർ രൂപതയുടെ ഭാഗമായ ക്നാനായ റീജനലെ മയാമിയിലുള്ള സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ഇടവകയുടെ വികാരി ഫാ. സജി പിണർക്കയിലിന്‍റെ പൗരോഹിത്യത്തിന്‍റെ സിൽവർ ജൂബിലി ആഘോഷിച്ചു.  സെന്‍റ് ജൂഡ് ദേവാലയത്തിൽ  ഇടവകജനങ്ങളാണ് വികാരിയുടെ പൗരോഹിത്യത്തിന്‍റെ സിൽവർ ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകിയത്.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ മലബാർ കുടിയേറ്റത്തിൽ കൂടല്ലൂർ ഇടവകയിൽ നിന്ന് കുടിയേറിയവരാണ് പിണർക്കയിൽ കുര്യൻ-മേരി ദമ്പതികൾ. അവരുടെ ആറ് മക്കളിൽ ഒരാളാണ് ഫാ. സജി പിണർക്കയിൽ. രാജപുരത്തിനടുത്തായി മാലക്കല്ലിൽ പ്രഥമ വിദ്യാഭ്യാസം പൂർത്തിയാക്കി, തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് ജീവിതം ദൈവത്തിനായി മാറ്റിവെച്ച് എസ്എച്ച് മൗണ്ട് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. തുടർന്ന് വടവാതൂർ സെന്‍റ് തോമസ് സെമിനാരിയിൽ നിന്ന് തിയോളജി പഠനം പൂർത്തിയാക്കിയ ശേഷം മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പൊലീത്തയിൽ നിന്ന് 1999 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ചു. 2000 ജനുവരി ഒന്നിന്  മാലക്കല്ല് പള്ളിയിൽ  പ്രഥമ ദിവ്യബലി അർപ്പിച്ചു.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

കഴിഞ്ഞ 25 വർഷക്കാലത്തിനുള്ളിൽ 17 ഇടവകകളിൽ വൈദിക ശുശ്രൂഷ ചെയ്യുന്നതിന് ഫാ. സജിക്ക് സാധിച്ചു. 2011ൽ ക്നാനായ റീജന്‍റെ പ്രഥമ ദേവാലയമായ ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിലും സേക്രഡ് ഹാർട്ട് ദേവാലയത്തിലും അസിസ്റ്റന്‍റ് വികാരിയായി സേവനം ആരംഭിച്ചു. ആറ് മാസങ്ങൾക്കുശേഷം സേക്രഡ് ഹാർട്ട് ദേവാലയത്തിന്‍റെ പ്രഥമ വികാരിയായി. അതേത്തുടർന്ന് ഹൂസ്റ്റൺ സെന്‍റ് മേരീസ് ചർച്ച്, സാൻ ജോസ് സെന്‍റ് മേരീസ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷം 2013 ഓഗസ്റ്റ് മാസത്തിൽ മയാമിയിലുള്ള സെന്‍റ് ജൂഡ് ക്നാനായ ഇടവകയുടെ വികാരിയായി ചുമതലയേറ്റു.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

മയാമി സെന്‍റ് ജൂഡ് ക്നാനായ ദേവാലയത്തിൽ സമൂഹബലിയോടെ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്. ക്നാനായ റീജന്‍റെ വികാരി ജനറാൾ മോൺ. തോമസ് മുളവനാൾ, ഫ്ലോറിഡ ഫൊറോന വികാരി ഫാ. ജോസഫ് ആദോപ്പിള്ളിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. അഗസ്റ്റിൻ നടുവിലേക്കുറ്റ്, ഫാ. ഐസക് സിഎംഐ, ഫാ. മാത്യു കരികുളം, ഫാ. സന്തോഷ് പുലിപ്ര, ഫാ. റോയി ജോസ് തുടങ്ങിയവർ സഹകാർമ്മികരായി. 

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

ദിവ്യബലിക്കുശേഷം ദേവാലയത്തിൽ വച്ച് നടത്തിയ അനുമോദന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. തോമസ് മുളവനാൾ അദ്ധ്യക്ഷത വഹിച്ചു. ജോണി ഞാറവേലിയുടെ നേതൃത്വത്തിലുള്ള ദേവാലയ ഗായകസംഘം ആലപിച്ച മാർത്തോമ്മാൻ ഭക്തിഗാനത്തോടെ മീറ്റിങ് ആരംഭിച്ചു. ജൂബിലി കോ-ഓർഡിനേറ്റർ ലോറൻസ് മുടികുന്നേൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വികാരി ജനറാൾ മോൺ. തോമസ് മുളവനാൾ, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. മാത്യു പാടിക്കൽ, കൈക്കാരൻ ജോസഫ് പതിയിൽ, ഡിആർഇ സുബി പനന്താനത്ത്, പിആർഒ എബി തെക്കനാട്ട് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. 

നികിത കണ്ടാരപ്പള്ളിൽ, ജോസ്നി വെള്ളിയാൻ എന്നിവർ ചേർന്ന് സൺഡേ സ്കൂൾ കുട്ടികളുടെ പ്രോഗ്രാമുകളും ജെന്നിമോൾ മറ്റംപറമ്പത്തിന്‍റെ ഗാനാലാപനവും ഗായകസംഘത്തിന്‍റെ സമൂഹഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിനു ചിലമ്പത്ത് കൃതജ്ഞത പ്രകാശിപ്പിച്ചു. കൈക്കാരൻ ഏബ്രഹാം പുതിയെടുത്തുശ്ശേരിൽ ഇടവക സമൂഹത്തിന്‍റെ സമ്മാനം ഫാ.സജിക്ക് കൈമാറി. ജോമോൾ വട്ടപ്പറമ്പിൽ പ്രോഗ്രാമിന്‍റെ എംസിയായി പ്രവർത്തിച്ചു.

English Summary:

Fr. Saji Pinarkayil Celebrates Silver Jubilee of Priesthood