ക്രൈസ്തവ സഭാ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അതിഥിയായി പങ്കെടുത്തു. വിവിധ കത്തോലിക്കാ സഭകളുടെ പ്രമുഖരടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറ്റി മുപ്പതോളം അതിഥികളിൽ നോർത്ത് അമേരിക്കയിൽ നിന്നും പങ്കെടുത്ത ഏക വ്യക്തി സജിമോൻ ആന്റണി ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ക്രൈസ്തവ സഭാ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അതിഥിയായി പങ്കെടുത്തു. വിവിധ കത്തോലിക്കാ സഭകളുടെ പ്രമുഖരടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറ്റി മുപ്പതോളം അതിഥികളിൽ നോർത്ത് അമേരിക്കയിൽ നിന്നും പങ്കെടുത്ത ഏക വ്യക്തി സജിമോൻ ആന്റണി ആയിരുന്നു. ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ സജിമോൻ ആന്റണിക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്.

ആഘോഷത്തിൽ പ്രധാനമന്ത്രി രണ്ട്മണിക്കൂറോളം ചെലവഴിച്ചു. സർക്കാരിന്റെ പ്രധിനിധികളുമായും സഭയുടെ കർദിനാൾമാരുമായും വളരെ അധികം കാര്യങ്ങൾ ആശയ വിനിമയം നടത്തി.

ADVERTISEMENT

കത്തോലിക്കാ സഭയുടെ സിറോ മലബാർ, സിറോ മലങ്കര, ലാറ്റിൻ റൈറ്റ്സ് എന്നീ റൈറ്റ്സിന്റെ കർദിനാൾമാർ പങ്കെടുത്ത ആഘോഷത്തിൽ സിബിസിഐ അധ്യക്ഷൻമാര്‍ ആന്‍ഡ്രൂസ് താഴത്തും, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ് കൂവക്കാട്, മാര്‍ ആന്റണി പൂല, മാര്‍ ജോര്‍ജ് ആലഞ്ചേരി (ആര്‍ച്ച് ബിഷപ് എമിരിറ്റസ് ) മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഡൽഹി ആര്‍ച്ച് ബിഷപ് മാര്‍ അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ് ജോര്‍ജ്ജ് ആന്റണി സാമി, ബിഷപ് ജോസഫ് മാര്‍ തോമസ്, ഫാദർ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ ആഘോഷത്തിൽ പങ്കെടുത്തു. സിബിസിഐ അധ്യക്ഷൻമാര്‍ ആന്‍ഡ്രൂസ് താഴത്തും, സിബിസിഐ ഡെപ്യൂട്ടി ജനറൽ ഫാ. മാത്യു കോയിക്കല്‍ തുടങ്ങിയവർ ആഘോഷത്തിന് നേത്വത്വം നൽകി.

മന്ത്രി ജോര്‍ജ് കുര്യന്‍, രാജീവ് ചന്ദ്രശേഖര്‍, അൽഫോൺസ് കണ്ണന്താനം, കെ വിതോമസ്, ടോം വടക്കന്‍, അനിൽ ആന്റണി,ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ADVERTISEMENT

പുതിയ കർദ്ദിനാൽ മാർ ജോർജ് കൂവക്കാട്ടിനെ മോദി ചടങ്ങിൽ ആദരിച്ചു. ഇന്ത്യയിൽ നിന്നൊരാൾക്ക് ഈ അംഗീകാരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു.

ക്രിസ്ത്യൻ സമൂഹത്തിന് ലഭിച്ച അംഗീകാരമാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ പ്രധാനമന്ത്രിയുടെ ഓഫിസുമായും, കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫിസുമായും , ബിജെപി വക്താവ് ഡോ. ബിസോയി സോങ്കർ ശാസ്ത്രിതുടങ്ങി നിരവധിപേരുമായി അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുവാനും കഴിഞ്ഞത് നല്ല കാര്യമായാണ് കാണുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

English Summary:

Narendra Modi attended the Christmas celebration held at CBCI headquarters in New Delhi