സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 4ന് രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്ററന്‍റിൽ വച്ച് നടക്കും.

സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 4ന് രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്ററന്‍റിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 4ന് രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്ററന്‍റിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 4ന് രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്ററന്‍റിൽ വച്ച് നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. രാജു ശങ്കരത്തിൽ, സുജ കോശി, സുനിത എബ്രഹാം എന്നിവരെ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായും, ബിജു ഏബ്രഹാം, ദിവ്യ സാജൻ എന്നിവരെ കൾച്ചറൽ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായും, സാജൻ തോമസ്, ഉമ്മൻ മത്തായി എന്നിവരെ ഫുഡ് കോ-ഓർഡിനേറ്റർമാരായും, അനിൽ ബാബു, ഗ്ലാഡ്സൺ മാത്യു എന്നിവരെ റിസപ്ഷൻ കോ-ഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു. കൊച്ചുകോശി ഉമ്മനെ പ്രോഗ്രാം ട്രഷറർ ആയും, ജോർജ് തടത്തിലിനെ അസിസ്റ്റന്റ് ട്രഷറർ ആയും, ഉമ്മൻ പണിക്കരെ ഓഡിറ്റർ ആയും ചുമതല ഏൽപ്പിച്ചു. ബിനു ജേക്കബ് ആണ് മീഡിയ കോ-ഓർഡിനേറ്റർ.

ADVERTISEMENT

കാരള്‍ ഗാനപരിശീലനത്തിന് സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജ ഏബ്രഹാം, അനിത ജോസി എന്നിവരെ ചുമതലപ്പെടുത്തി. അതോടൊപ്പം, എബ്രഹാം കുര്യാക്കോസ്, ഫിലിപ്പ് സക്കറിയ, ജോബി ജോസഫ്, ഗോഡ്ലി തോമസ്, ദിനേഷ് ബേബി, ജോജി പോൾ, ജിമ്മി ജെയിംസ്, അമൽ മാത്യു, വിൽ സക്കറിയ, എബ്രഹാം വർഗീസ്, സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ് എന്നിവരടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ജനുവരി 4ന് നടക്കാനിരിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ പരിപാടിയിൽ ക്രിസ്മസ് സന്ദേശം, സാന്റാക്ലോസ്, കേക്ക് കട്ടിങ്, ക്രിസ്മസ് ഗാനങ്ങൾ, പുരുഷന്മാരും വനിതകളും ഒന്നിച്ചുള്ള മനോഹരമായ കാരള്‍ ഗാനങ്ങൾ, ആവേശമേറിയ ഗ്രൂപ്പ് ഗെയിംസ് എന്നിവയോടൊപ്പം, ആഘോഷപരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആകർഷകമായ ക്രിസ്മസ് സമ്മാനങ്ങൾ സാന്റാക്ലോസ് സമ്മാനിക്കും.

ADVERTISEMENT

24 ഇനം വെറൈറ്റി ഐറ്റംസ് അടങ്ങിയ ബുഫെയാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു ഹൈലൈറ്റ്. വനിതകളും പുരുഷന്മാരും ചുവപ്പ് വസ്ത്രങ്ങൾ ധരിച്ചുവരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ക്രിസ്മസ് ന്യൂ ഇയർ പരിപാടിയുടെ വൻവിജയത്തിന് വിവിധ കമ്മിറ്റികളോടൊപ്പം എല്ലാവരുടെയും പരിപൂർണ്ണ സഹകരണം അഭ്യർഥിക്കുന്നതായി സ്നേഹതീരം സംഘാടകർ അറിയിച്ചു.

(വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം)

English Summary:

Sneha Thiram Christmas New Year Celebrations on Saturday 4th January