സുരക്ഷാ പരിശോധന വേണ്ട, പക്ഷേ ഫീസ് അടയ്ക്കണം; ടെക്സസ് റജിസ്ട്രേഷൻ കാറുകൾക്ക് ജനുവരി മുതൽ പുതിയ ചട്ടം
ടെക്സസിൽ റജിസ്റ്റർ ചെയ്ത കാറുകൾക്ക് ജനുവരി 1 മുതൽ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല, എന്നാൽ ഉടമകൾ ഫീസ് അടച്ചിരിക്കണം.

ഓസ്റ്റിൻ ∙ ടെക്സസിൽ റജിസ്റ്റർ ചെയ്ത കാറുകൾക്ക് ജനുവരി 1 മുതൽ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല, എന്നാൽ ഉടമകൾ ഫീസ് അടച്ചിരിക്കണം. പരിശോധന സംബന്ധിച്ച നിയമം ടെക്സസ് കോഡിൽ നിന്ന് നീക്കം ചെയ്ത സാഹചര്യത്തിലാണ് പുതിയ ചട്ടം ജനുവരി മുതൽ പ്രാബല്യത്തിലാകുന്നത്.
പുതിയ ചട്ടം അനുസരിച്ച് മിക്ക ടെക്സസ് ഡ്രൈവർമാർക്കും ഇനി കാറുകളുടെ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല. വാണിജ്യേതര കാറുകൾക്ക് വാർഷിക പരിശോധന നിർബന്ധമാക്കുന്ന 15 സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. 2023-ൽ മിക്ക വാഹന സുരക്ഷാ പരിശോധനകളും ഒഴിവാക്കുന്ന ഹൗസ് ബിൽ 3297-ന് ടെക്സസ് നിയമ നിർമാണ സഭയാണ് അംഗീകാരം നൽകിയത്. സുരക്ഷാ പരിശോധനകൾ സമയനഷ്ടവും അസൗകര്യം ഉണ്ടാക്കുന്നതാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടിയപ്പോൾ ഭാവിയിൽ ടെക്സസ് ഡ്രൈവർമാരെ അപകടത്തിലേക്ക് നയിക്കുന്നതാണ് പുതിയ തീരുമാനമെന്ന് എതിർത്തവർ പറഞ്ഞു.
വാർഷിക വാഹന പരിശോധന നിർബന്ധമാക്കുന്ന സംസ്ഥാന നിയമത്തിലെ വ്യവസ്ഥകൾ നിയമസഭ റദ്ദാക്കി എങ്കിലും $7.50 ഫീസ് പരിശോധന പ്രോഗ്രാം മാറ്റിസ്ഥാപിക്കൽ ഫീസ് എന്ന പേരിൽ നൽകണം. വാഹനം ടെക്‌സസ് മോട്ടർ വാഹന വകുപ്പിൽ റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഫീസ് അടയ്ക്കേണ്ടത്.