കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്.

കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. 2023ലെ ആദ്യ എട്ട് മാസങ്ങളിൽ 60,000ൽ അധികം അഭയാർഥികൾ അമേരിക്കയിൽ എത്തിയതായാണ് വിവരം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ സ്വന്തം രാജ്യങ്ങളിലെ ജയിലുകളിൽ പാർപ്പിക്കാതെ മെക്സിക്കോ അടക്കമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് പല രാജ്യങ്ങളും നാടുകടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. റിയോ ഗ്രാൻഡ് നദിയിലൂടെ രാത്രിയുടെ മറവിൽ മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിലെ നിയന്ത്രണങ്ങളിലെ പിഴവുകളും ഇതിന് കാരണമാകുന്നു.

ADVERTISEMENT

2001 സെപ്റ്റംബർ 11ന് അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിൽ പങ്കെടുത്ത 19 പേരും ടൂറിസ്റ്റ് വീസയിൽ അമേരിക്കയിൽ പ്രവേശിച്ചവരായിരുന്നു. 1975 മുതൽ 2022 ഡിസംബർ വരെ 36 ലക്ഷത്തിലധികം അഭയാർഥികൾ അമേരിക്കയിൽ എത്തിയതായി യു.എസ്. റെഫ്യൂജി അഡ്മിഷൻ പ്രോഗ്രാം (യു.എസ്.ആർ.എ.പി) വ്യക്തമാക്കുന്നു. അഭയാർഥികൾക്ക് മെഡിക്കൽ, താമസം, ജീവിതാവശ്യങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം 12 മാസത്തേക്ക് സൗജന്യമായി ജോലി ലഭിക്കുന്നതിനുള്ള സഹായവും നൽകുന്നുണ്ട്.

എന്നാൽ, ചില രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ 9/11 പോലുള്ള ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരുടെ പൂർണ സ്വഭാവവും ക്രിമിനൽ പശ്ചാത്തലവും മാതൃരാജ്യങ്ങളിൽ നിന്ന് ശേഖരിച്ച ശേഷം മാത്രം അമേരിക്കയിൽ പ്രവേശിക്കാനും ജീവിക്കാനുമുള്ള അനുമതി നൽകുന്നതാണ് ഉത്തമം.

ADVERTISEMENT

2008 നവംബർ 26-29 തീയതികളിൽ മുംബൈയിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ത്വയ്യിബ ഭീകരർ നടത്തിയ ആക്രമണത്തിൽ 20 സുരക്ഷാ സേനാംഗങ്ങളും 26 വിദേശ പൗരന്മാരും അടക്കം 174 പേർ കൊല്ലപ്പെടുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 19 ഭീകരർ ഇന്ത്യൻ അതിർത്തി കടന്നത് അതിർത്തി സേനയുടെ അലംഭാവം മൂലമാണെന്നും വിമർശനമുണ്ട്.  ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് പദവിയിൽ എത്തിയ ശേഷം എല്ലാ മേഖലകളിലും ശുദ്ധീകരണം നടത്തി രാജ്യത്തെ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ.

English Summary:

Korah Cheriyan 's Article on refugee flows to the United States and India