ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു
പ്ലാങ്കമൺ അയിരൂർ സ്വദേശി ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു.
പ്ലാങ്കമൺ അയിരൂർ സ്വദേശി ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു.
പ്ലാങ്കമൺ അയിരൂർ സ്വദേശി ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു.
ഡാലസ് ∙ പ്ലാങ്കമൺ അയിരൂർ സ്വദേശി ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു. ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യുവിന്‍റെയും പരേതയായ മറിയാമ്മ മാത്യുവിന്‍റെയും മകനാണ്. 1986ൽ ന്യൂയോർക്കിൽ എത്തിയ വർഗീസും കുടുംബവും സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം 2014ൽ ഡാലസിൽ സ്ഥിരതാമസമാക്കി.
കരോൾട്ടൻ ബഥേൽ റിവൈവൽ സഭയിൽ സജീവമായിരുന്നു. ഭാര്യ: അന്നമ്മ (കണ്ണേത്ത് കുടുംബം). മക്കൾ: ബ്ലിസ്, ബ്ലെസ്.
പൊതുദർശനം ഞായറാഴ്ച വൈകിട്ട് അഞ്ചിനും തിങ്കളാഴ്ച രാവിലെ ഒൻപതിനും 13930 ഡിസ്ട്രിബ്യൂഷൻ വേ, ഫാമേഴ്സ് ബ്രാഞ്ച്, ടെക്സസ് 75234ൽ നടക്കും. സംസ്കാരം തിങ്കളാഴ്ച 12.30ന് ഫർണോ സെമിത്തേരിയിൽ.
(വാർത്ത: രാജു തരകൻ)