വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള സബ്കമ്മിറ്റികൾ രൂപീകരിച്ചു
ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ഫിലഡൽഫിയ∙ ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജിന്‍റെ ഐവിലാൻഡിലെ വീട്ടിൽ ചേർന്ന യോഗത്തിൽ ഇതിനായി സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു.
കേരളത്തിൽ 25 ദമ്പതികൾക്ക് വിവാഹം നടത്തിക്കൊടുക്കാനുള്ള പദ്ധതിക്ക് ഗാന്ധിഭവനുമായി പ്രൊവിൻസ് കൂടിയാലോചന നടത്തി. ഒക്ടോബർ രണ്ടിന് കോട്ടയത്ത് നടക്കുന്ന സമൂഹ വിവാഹത്തിൽ വേൾഡ് മലയാളി കൗൺസിൽ സഹകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: നൈനാൻ മത്തായി (പ്രസിഡന്‍റ് - 215 760-0447), മറിയാമ്മ ജോർജ് (ചെയർപേഴ്സൺ - 267 357-1542), ലൂക്കോസ് മാത്യു (സെക്രട്ടറി - 267 467-4993), തോമസ്കുട്ടി വർഗീസ് (ട്രഷറർ - 267 515-8727).
ജൂൺ 7ന് മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടത്തും. നർത്തകിയും ഫിലഡൽഫിയ നുപുറ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ അജി പണിക്കർ പ്രോഗ്രാം കോഓർഡിനേറ്ററാണ്.
പ്രൊവിൻസിന്‍റെ വുമൺ ഫോറം പ്രസിഡന്‍റ് ഷൈല രാജന്‍റെ മാതാവിന്‍റെ വേർപാടിൽ യോഗം അനുശോചിച്ചു. നൈനാൻ മത്തായി അധ്യക്ഷത വഹിച്ചു. ലൂക്കോസ് മാത്യു സ്വാഗതവും തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. മറിയാമ്മ ജോർജിനെ ഫലകം നൽകി ആദരിച്ചു. ബെന്നി മാത്യു (അക്കൗണ്ടന്‍റ്), അപ്പു, റൂബി (ഓഡിറ്റേഴ്സ്) എന്നിവരെ അഭിനന്ദിച്ചു. ജനുവരി മൂന്നിന് മത്തായിയുടെ ഭവനത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ നടക്കും. ഷൈല രാജൻ കോഓർഡിനേറ്ററാണ്.