യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ വിയോഗത്തിൽ ലോകം ദുഃഖിക്കുമ്പോൾ, 1993ൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.

യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ വിയോഗത്തിൽ ലോകം ദുഃഖിക്കുമ്പോൾ, 1993ൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ വിയോഗത്തിൽ ലോകം ദുഃഖിക്കുമ്പോൾ, 1993ൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ വിയോഗത്തിൽ ലോകം ദുഃഖിക്കുമ്പോൾ, 1993ൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. നേതൃത്വം, സേവനം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് എന്നെന്നേക്കുമായി മാറ്റിമറിച്ചത് ആ കൂടിക്കാഴ്ചയാണ്. ജോർജിയയിലെ പ്ലെയിൻസിൽ ആ വാരാന്ത്യത്തിൽ ഞാൻ ഒരു മുൻ പ്രസിഡന്‍റിനെ മാത്രമല്ല കണ്ടത്; അദ്ദേഹം പഠിപ്പിച്ച സുവിശേഷം ഉൾക്കൊള്ളുന്ന ഒരു മനുഷ്യനെ ആയിരുന്നു.

ഞാൻ സെമിനാരിയിൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി പഠിച്ചിരുന്ന കാലമായിരുന്നു അത്. ഒരു ദശാബ്ദത്തിനു മുൻപ് കേരളത്തിൽ നിന്ന് യുഎസിലേക്ക് കുടിയേറിയെങ്കിലും, ഒരു വിദേശി എന്ന നിലയിലല്ല, ഒരു സഹക്രിസ്ത്യാനി എന്ന നിലയിൽ കാർട്ടറുടെ ലോകത്തേക്ക് എന്നെ അദ്ദേഹം സ്വാഗതം ചെയ്തു. 

ADVERTISEMENT

പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അദ്ദേഹം വിശ്വാസം  എങ്ങനെയാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ നയിച്ചതെന്ന് അറിയാൻ ആകാംക്ഷയോടെ ഞങ്ങളുടെ മീറ്റിങ്ങിന് മുൻപ് ഞാൻ അദ്ദേഹത്തിന് ചോദ്യങ്ങൾ അയച്ചിരുന്നു. അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് ഫെയ് ഡിൽ ഒരു കത്തിലൂടെ പ്രതികരിച്ചു, അത് ഞാൻ കൂടിക്കാഴ്ച്ചയിൽ തിരിച്ചറിയും എന്ന അർത്ഥത്തിലായിരുന്നു മറുപടി 

ഞാൻ പ്ലെയിൻസിൽ എത്തിയപ്പോൾ, കാർട്ടറുടെ പാസ്റ്ററായ ഡോ. ഡാൻ ഏരിയൽ ഞങ്ങളുടെ മീറ്റിങ് ക്രമീകരിച്ചു. ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ച അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ ബൈബിളധ്യയനം മാറാനാഥ ബാപ്റ്റിസ്റ്റ് പള്ളിയിൽ കേട്ടിരുന്നു. ഈ നാട്ടിലെ പരമോന്നത പദവി വഹിച്ച ഒരാൾക്ക് ഇത്രയും വിനയത്തോടെ എങ്ങനെ ജീവിക്കാൻ കഴിയുമെന്ന് കാണാൻ ഞാൻ ആകാംക്ഷയിലായിരുന്നു. 

ADVERTISEMENT

ജിമ്മിയെയും റോസലിൻ കാർട്ടറെയും കണ്ടുമുട്ടിയപ്പോൾ, അവരുടെ ഊഷ്മളതയും ദയയും എന്നെ ആകർഷിച്ചു. കണ്ടുമുട്ടിയ എല്ലാവരോടും എന്ന പോലെ അദ്ദേഹം എന്നോടും സ്നേഹത്തോടെ പെരുമാറി. ആ ഞായറാഴ്ച ഞാൻ കാർട്ടേഴ്സിനൊപ്പം ആരാധിക്കുകയും അദ്ദേഹത്തിന്‍റെ ബൈബിൾ പഠനത്തിൽ പങ്കെടുക്കുകയും ചെയ്തു.  അദ്ദേഹത്തിന്‍റെ ആത്മാർത്ഥത എന്നെ ആകർഷിച്ചു.

ജിമ്മിയും റോസലിൻ കാർട്ടറും രാഷ്ട്രീയത്തിന് അതീതമായി നീണ്ട സേവന ജീവിതമാണ് നയിച്ചത്. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റിയുമായി ചേർന്ന് കാർട്ടർ നടത്തിയ പ്രവർത്തനങ്ങൾ പ്രസിദ്ധമാണ്, എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചത് ഏറ്റവും ചെറിയ കാരുണ്യപ്രവൃത്തികളിൽ പോലും അദ്ദേഹം പ്രതിബദ്ധത പുലർത്തിയിരുന്നു എന്നതാണ്. വീടുകൾ പണിയുന്നതായാലും സൂപ്പ് കിച്ചണിൽ സന്നദ്ധസേവനം നടത്തുന്നതുമെല്ലാം കാർട്ടറുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.

ADVERTISEMENT

സേവനത്തോടുള്ള കാർട്ടറുടെ പ്രതിബദ്ധത അദ്ദേഹത്തിന്‍റെ ബൈബിൾ പഠനത്തോടുള്ള സമീപനത്തിൽ പ്രകടമായിരുന്നു. ഓരോ ഞായറാഴ്ചയും രാവിലെ അദ്ദേഹം വേഡ് പ്രോസസറിൽ പാഠരേഖ ടൈപ്പ് ചെയ്ത് പാഠങ്ങൾ തയ്യാറാക്കുമായിരുന്നു.  "പഴയ നിയമത്തിൽ നിന്നോ പുതിയ നിയമത്തിൽ നിന്നോ ഉള്ള അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പാഠങ്ങൾ ക്ലാസ്സിലുള്ളവരുടെ ആധുനിക ജീവിതവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നവയാണ്," കാർട്ടറുടെ പേഴ്സണൽ അസിസ്റ്റന്‍റ് ഫെയ് ഡിൽ എഴുതി.

പ്ലെയിൻസിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ്, കാർട്ടേഴ്സിനൊപ്പം ചിത്രങ്ങൾ എടുക്കാൻ ആളുകൾ പള്ളി കഴിഞ്ഞ് വരിവരിയായി നിൽക്കുന്നത് ഞാൻ കണ്ടു. എല്ലാവരേയും ചിരകാല സുഹൃത്തുക്കളെ പോലെയാണ് കാർട്ടർ പരിഗണിച്ചത്. കാർട്ടർ എല്ലാവരോടും യഥാർഥ സ്നേഹത്തോടെയാണ് ഇടപെട്ടത്.  അദ്ദേഹത്തിന്‍റെ മഹത്വം വഹിച്ച പദവിയിലല്ല, മറിച്ച് എങ്ങനെ ജീവിച്ചു എന്നതിലാണ്. വിനയം, വിശ്വാസം, സേവനം എന്നിവയിലാണ് യഥാർഥ നേതൃത്വം.  നമുക്കെല്ലാവർക്കും ഒരു മാറ്റമുണ്ടാക്കാനുള്ള കഴിവുണ്ട് എന്നതിന്‍റെ ശക്തമായ തെളിവാണ് കാർട്ടറുടെ ജീവിതം.

കാർട്ടറുടെ ജീവിതം അമേരിക്കയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. കാർട്ടർ സെന്‍ററുമായുള്ള പ്രവർത്തനത്തിലൂടെ അദ്ദേഹം എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ചു. ഏറ്റവും ശാശ്വതമായ പൈതൃകം സ്നേഹം, സേവനം, വിശ്വാസം എന്നിവയാണെന്ന് കാർട്ടർ ലോകത്തിന് കാണിച്ചുതന്നു.  അദ്ദേഹത്തിന്‍റെ ജീവിതം നേരിട്ട് കണ്ടതിൽ ഞാൻ നന്ദിയുള്ളവനാണ്.

(മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, സമൂഹ ശാക്തീകരണം, പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടിയുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ അഗാപെ കെയർ ഇന്‍റർനാഷനലിന്‍റെ പ്രസിഡന്‍റാണ് ഡോ. വിക്ടർ ജോസഫ്. )

English Summary:

Jimmy Carter: An icon of faith and service