നേരംപോക്കിനായി കണ്ട് തുടങ്ങുന്ന ഒരു സിനിമയുടെയോ സീരീസിന്റെയോ ആരധകരായി മാറുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു ഹാസ്യപരമ്പരയാണ് 'ഫ്രണ്ട്സ് '. ആദ്യ മൂന്നോ നാലോ എപ്പിസോഡുകൾക്ക് ശേഷമാണ് പലരും ഈ അമേരിക്കൻ സീരീസിന്റെ ആരാധകരായി മാറുന്നത്.

നേരംപോക്കിനായി കണ്ട് തുടങ്ങുന്ന ഒരു സിനിമയുടെയോ സീരീസിന്റെയോ ആരധകരായി മാറുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു ഹാസ്യപരമ്പരയാണ് 'ഫ്രണ്ട്സ് '. ആദ്യ മൂന്നോ നാലോ എപ്പിസോഡുകൾക്ക് ശേഷമാണ് പലരും ഈ അമേരിക്കൻ സീരീസിന്റെ ആരാധകരായി മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരംപോക്കിനായി കണ്ട് തുടങ്ങുന്ന ഒരു സിനിമയുടെയോ സീരീസിന്റെയോ ആരധകരായി മാറുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു ഹാസ്യപരമ്പരയാണ് 'ഫ്രണ്ട്സ് '. ആദ്യ മൂന്നോ നാലോ എപ്പിസോഡുകൾക്ക് ശേഷമാണ് പലരും ഈ അമേരിക്കൻ സീരീസിന്റെ ആരാധകരായി മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നേരംപോക്കിനായി കണ്ട് തുടങ്ങുന്ന ഒരു സിനിമയുടെയോ സീരീസിന്റെയോ ആരധകരായി മാറുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു ഹാസ്യപരമ്പരയാണ് 'ഫ്രണ്ട്സ് '. ആദ്യ മൂന്നോ നാലോ എപ്പിസോഡുകൾക്ക് ശേഷമാണ് പലരും  ഈ അമേരിക്കൻ സീരീസിന്റെ ആരാധകരായി മാറുന്നത്.

10 സീസണുകൾ, 236 എപ്പിസോഡുകൾ, ഓരോ എപ്പിസോഡുകൾക്കും 20 മുതൽ 25 മിനിറ്റ് വരെ ദൈർഘ്യം. 24 വയസ്സു മുതൽ 35 വയസ്സുവരെ ആറ് സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് കഥ. ഇന്ന് ഇംഗ്ലിഷ് ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പലരും നിർദേശിക്കുന്ന സീരീസുകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട് ഈ സിറ്റ് കോം.

1. Image Credit: Instagram/lisakudrow 2. Image Credit: Instagram/courteneycoxofficial
ADVERTISEMENT

സീരീസിലെ പ്രീ റെക്കോർഡഡ് ചിരികൾക്ക് വിമർശനങ്ങൾ ഉണ്ടെങ്കിലും ഒഴുക്കിനൊപ്പം നീങ്ങാൻ പ്രേക്ഷകർക്ക്  അധികം സമയം വേണ്ടിവരില്ല. ഓരോ സീസണകളും പത്തിൽ കൂടുതൽ പ്രാവശ്യം കണ്ട ആരാധകർ ഒരു വശത്ത്. ഏറെ പ്രിയപ്പെട്ട എപ്പിസോഡുകൾ തിരഞ്ഞു പിടിച്ച് വീണ്ടും കാണുന്നവർ മറുവശത്ത്. 1994 സെപ്റ്റംബറിൽ ടിവിയിൽ എൻബിസി ചാനലിൽ  സംപ്രേക്ഷണം ചെയ്തിരുന്ന ഒരു അമേരിക്കൻ ഹാസ്യ പരമ്പയാണിതെന്ന് ഓർക്കണം. എന്നാൽ പുതുവർഷം മുതൽ ഇന്ത്യയിലെ  നെറ്റ്ഫ്ലിക്സിൽ നിന്ന് ഈ സീരീസ് വിടപറയുകയാണ് എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനകം തന്നെ പല രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് ഫ്രണ്ട്സ് സ്ട്രീം ചെയ്യുന്നത് നിർത്തലാക്കി.

Image Credit: Instagram/jenniferaniston

1994 മുതൽ 2004 വരെ പ്രദർശിപ്പിച്ചിരുന്ന ഫ്രണ്ട്സ് ടെലിവിഷൻ റേറ്റിങ്ങിൽ എല്ലാ വർഷവും ആദ്യ പത്തിൽ ഇടം നേടിയിരുന്നു. ഇന്ന് നെറ്റ്ഫ്ലിക്സിന്റെ ഒട്ടുമിക്ക എല്ലാ 'ടോപ്പ് ടെൻ' പട്ടികയിലും ഫ്രണ്ട്സ് ഉണ്ട്. ന്യൂയോർക്ക് നഗരത്തിലെ 6 സുഹൃത്തുക്കളുടെ കഥ പറയുന്ന ഹാസ്യപരമ്പര. കാലാതീതമായ നർമവും ആർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങളുമാണ് 30 വർഷത്തിന് ശേഷവും ഈ ടെലിവിഷൻ പരമ്പരയെ പ്രേക്ഷകർക്കിടയിൽ ഹിറ്റായി നിലനിർത്തുന്നതെന്ന് നിസംശയം പറയാം. ചാൻഡ്‌ലർ ബിങ് (മാത്യു പെറി), ജോയ് ട്രിബിയാനി (മാറ്റ് ലേബ്ലാ‍ങ്ക്), റോസ് ഗെല്ലർ (ഡേവിഡ് ഷ്വിമ്മർ), മോണിക്ക ഗെല്ലർ (കോർട്നി കോക്സ്), റേച്ചൽ ഗ്രീൻ (ജെനിഫർ അനിസ്റ്റൻ), ഫീബി ബുഫെ (ലിസ കുർഡോ) എന്നീ 6 സുഹൃത്തുക്കളും അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ  രസകരമായ ചിത്രീകരണമാണ് ഫ്രണ്ട്സ്. 

ADVERTISEMENT

ഹോളിവുഡിലെ സ്റ്റുഡിയോ ഭീമൻമാരായ വാർണർ ബ്രോ സ്റ്റുഡിയോസാണ് ഫ്രണ്ട്സിന്റെ നിർമാതാക്കൾ. ഇവർ നെറ്റ്ഫ്ലിക്സിന് നൽകിയ ലൈസൻസ് കാലവാധി കഴിയുകയാണ്. കരാർ പുതുക്കാൻ വാർണർ ബ്രോ സ്റ്റുഡിയോസിന് പദ്ധതിയില്ലെന്നും പറയുന്നു. കമ്പനിയുടെ  സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ എച്ച്ബിഒ മാക്സ് വഴി ഫ്രണ്ട്സ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിക്കുകാണ് ലക്ഷ്യം. അതേസമയം എച്ച്ബിഒ മാക്സ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. 

2020 ജനുവരിയിൽ യുഎസിലും ഡിസംബറിൽ കാനഡയിലും, കാലക്രമേണ മറ്റ് പല പ്രദേശങ്ങളിലും നെറ്റ്ഫ്ലിക്സ് ഫ്രണ്ട്സ് സ്ട്രീം ചെയ്യുന്നത് നിർത്തലാക്കി. ഷോ പല വിപണികളിൽ നിന്നും അപ്രത്യക്ഷമായെങ്കിലും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇതിന് വീണ്ടും ലൈസൻസ് നൽകിയിട്ടുണ്ട്. 30 വർഷം പഴക്കമുള്ള പ്രിയപ്പെട്ട സീരീസിന് ഇന്ത്യയിൽ വീണ്ടും ലൈസൻസ് ലഭിക്കണമെന്ന ആഗ്രഹവും ആരാധകവൃത്തം ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഫ്രണ്ട്സ് എന്ന സീരീസ് നിർത്തലാക്കുന്നത് നെറ്റ്ഫ്ലിക്സിനും തിരിച്ചടിയായിരിക്കും. കാരണം ഈ സിറ്റ് കോം കാണാനായി മാത്രം നെറ്റ്ഫ്ലിക്സ് വരിക്കാരായവർ ഏറെയാണ്. 

ADVERTISEMENT

സാധാരണയായി നെറ്റ്ഫ്ലിക്സിൽ ഒരു സിനിമയോ സീരീസോ നിർത്തലാക്കുന്നതിന് മുന്നോടിയായി പ്ലാറ്റ്ഫോം 'ലീവിങ് സൂൺ' എന്ന സൈൻ  അതിന്റെ ടൈറ്റിൽ കാർഡിനൊപ്പം കാണിക്കാറുണ്ട്. അതേസമയം ഫ്രണ്ട്സ് സീരീസിന്റെ ടൈറ്റിൽ കാർഡിൽ ഇതുവരെ ഈ സൈൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇത് പ്രതീക്ഷ നൽകുന്നതായി ആരാധകർ സമൂഹ മാധ്യമങ്ങളിൽ പറയുന്നു. 

∙ 'ഫ്രണ്ട്സ്: ദി റീയൂണിയൻ'
ഓർമകളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടമെന്നോണം 2021-ൽ 'ഫ്രണ്ട്സ്: ദി റീയൂണിയൻ' എന്ന ഡോക്യുമെന്ററി പുറത്തിറക്കി. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത കൂട്ട്ക്കെട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തി ഓർമകൾ പുതുക്കി. തിരഞ്ഞെടുത്ത എപ്പിസോഡുകളും അതിന്റെ പിന്നാംപുറ കാഴ്ചകളും ആരാധകർക്ക് വിരുന്നായി മാറി. വർഷങ്ങൾക്ക് ശേഷമെത്തിയ ഈ കൂടിക്കാഴ്ചയ്ക്കും ആരാധകർ ഏറെയാണ്. 

English Summary:

Is Netflix India Removing Friends On December 31? Netflix often removes titles from its platform due to licensing agreements expiring and other factors.