കേരളത്തിലേക്ക് നേരിട്ട് ഫ്ലൈറ്റ് വേണമെന്ന ഫൊക്കാനയുടെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ഗവൺമെന്റ്
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിരുന്നു.

ന്യൂയോർക്ക് ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസുമായും, കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫിസുമായും, ബിജെപി വക്താവ് ഡോ. ബിസോയി സോങ്കർ ശാസ്ത്രി തുടങ്ങി നിരവധി ഒഫിഷൽസുമായി അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുവാനും, കേരളത്തിലേക്ക് ന്യൂജഴ്സിയിൽ നിന്നും ന്യൂയോർക്കിൽ നിന്നും നേരിട്ടുള്ള ഫ്ലൈറ്റുകൾ വേണമെന്ന ആവിശ്യവും, ഒസിഐ കാർഡിന്റെ പുതുക്കലിന് കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും ഉള്ള ആവശ്യങ്ങൾ കേന്ദ്ര ഗവൺമെന്റ് പരിഗണിക്കുമെന്ന് ഉറപ്പു നൽകി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രധാനമന്ത്രിയുടെ ഓഫിസിനു കൊടുത്ത കത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ ഇരട്ട പൗരത്വം അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമായതിനാലും, ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമായതിനാലും മറ്റ് പല കാരണങ്ങളാലും ഡ്യൂവൽ സിറ്റിസൺ ഷിപ്പ് നടപ്പാക്കാൻ വിഷമതകൾ ഉണ്ടെന്നും അറിയിച്ചു.
കുടുംബമായി അമേരിക്കയിൽ തുടരുന്ന പലരും ജന്മനാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സമയത്തായിരിക്കും ഒസിഐ കാർഡ് പുതുക്കേണ്ട കാര്യം അറിയുന്നത്, ഇത് പുതുക്കുന്നതിലെ കാലതാമസം മൂലം പലരും വീസ എടുത്തു നാട്ടിൽ പോകേണ്ടി വരുന്നു. ഈ കാലതാമസം ഒഴിവാക്കുക എന്നതാണ് ഫൊക്കാനയുടെ ആവശ്യം.
കേരളത്തിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ വേണമെന്ന ആവശ്യം വളരെ കാലമായി മലയാളികൾ ആവശ്യപെടുന്ന കാര്യമാണ്. എയർലൈൻസുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും ഉറപ്പു നൽകി. കേരളത്തിൽ നിന്നുള്ള എം പി ജോൺ ബ്രിട്ടാസും ഫൊക്കാനയുടെ ആവശ്യപ്രകാരം ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
താൻ കേന്ദ്ര ഗവൺമെന്റുമായി നടത്തിയ ചർച്ചയിൽ പ്രവാസികളുടെ കാര്യങ്ങൾ പരിഗണിക്കാമെന്ന് പറഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സജിമോൻ ആന്റണി അറിയിച്ചു.