യുഎസ് ന്യൂ ഓർലിയൻസിൽ ആൾക്കുട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി സംഭവത്തിൽ 15 മരണം; അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു
ബുധനാഴ്ച പുലർച്ചെ യിഎസിലെ ന്യൂ ഓർലിയാൻസ് ബർബൺ സ്ട്രീറ്റിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി.

ന്യൂ ഓർലിയൻസ് ∙ ബുധനാഴ്ച പുലർച്ചെ യിഎസിലെ ന്യൂ ഓർലിയാൻസ് ബർബൺ സ്ട്രീറ്റിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോട്ട്. പ്രതി ആർമി വെറ്ററൻ ആണെന്ന് സംശയിക്കുന്നതായും ഫെഡറൽ അധികൃതർ അറിയിച്ചു.
ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുക്കയറ്റിയ ടെക്സസിൽ നിന്നുള്ള യുഎസ് പൗരൻ ഷംസുദ്ദീൻ ജബ്ബാർ പൊലീസുമായി നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അക്രമിയുടെ ചിത്രം എഫ്ബിഐ പുറത്തുവിട്ടു.
വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണസമയത്ത് വാഹനത്തിൽ ഐഎസിന്റെ പതാകയുണ്ടായിരുന്നതായി എഫ്ബിഐ അറിയിച്ചു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു.
ന്യൂ ഓർലിയൻസ് പൊലീസ് നിരീക്ഷണ വിഡിയോ അവലോകനം ചെയ്‌തു വരികയാണ്. സംഭവത്തിൽ അന്വഷണം പുരോഗമിക്കുകയാണ്.