ജിജി ജോർജ് ഡാലസിൽ അന്തരിച്ചു
കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാലസിൽ അന്തരിച്ചു
കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാലസിൽ അന്തരിച്ചു
കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാലസിൽ അന്തരിച്ചു
ഡാലസ് ∙ കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാലസിൽ അന്തരിച്ചു. ഡാലസിലെ താരാസ് ഇന്റർനാഷനൽ ഗ്രോസറി ഷോറൂം ഉടമയും, സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും, ഡാലസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായിരുന്നു.
കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗമായ സൂസൻ ജിജിയാണ് ഭാര്യ.
മക്കൾ: അജീഷ്, ആർജി (ഇരുവരും ഡാലസ്). മരുമക്കൾ: സൗമ്യ, റിയ. കൊച്ചുമക്കൾ: എഡ്രിയേൽ. സഹോദരങ്ങൾ: ജോജി ജോർജ്, ജോളി അലക്സാണ്ടർ, ജിനു ജോർജ്. സംസ്കാരം പിന്നീട്.