കീനിന് ഇനി പുതിയ നേതൃത്വം; നീന സുധിർ പ്രസിഡന്‍റ്
കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ന്യൂയോർക്ക് ∙ കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്‍റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്‌സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്‍റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്‌സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ് ഓഫ് ട്രസ്റ്റീസ് അധ്യക്ഷ. ഷാജി കുര്യാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ.
ജനറൽ ബോഡിയിൽ മുൻ പ്രസിഡന്‍റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രസ്റ്റി അധ്യക്ഷ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.