മെറിലാന്‍ഡ് ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച. കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നും നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. 12 സംസ്ഥാനങ്ങളിലായി ആറരക്കോടിയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിലാന്‍ഡ് ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച. കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നും നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. 12 സംസ്ഥാനങ്ങളിലായി ആറരക്കോടിയോളം ജനങ്ങളാണ് അതിശൈത്യവും മഞ്ഞുവീഴ്ചയും കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ആറ് പേർ മരിച്ചതായും റിപ്പോർട്ട്.

വ്യോമ–റോഡ് ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു. 9000ത്തിലേറെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലാണ്. മൈനസ് മൂന്ന് ഡിഗ്രിയാണ് പല സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന താപനിലയെന്നും യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കന്‍സാസിലെ ടൊപേകയില്‍ 37 സെന്റീമീറ്ററോളം മഞ്ഞു വീണുവെന്നും കന്‍സസ് നഗരത്തില്‍ 28 സെന്റീമീറ്ററാണ് മ‍ഞ്ഞുവീഴ്ചയെന്നും പ്രാദേശിക ഭരണകൂടം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ADVERTISEMENT

ടെക്സസില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള 9000 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഫ്ലൈറ്റ് അവയര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ ഡിസിയിൽ 80 ശതമാനം ഫ്ലൈറ്റുകളും റദ്ദാക്കി. പലയിടത്തും റണ്‍വേകള്‍ അടച്ചു. റോഡ് ഗതാഗതവും വലിയ തോതില്‍ തടസ്സപ്പെട്ടിട്ടുണ്ട്. കെന്‍റുകി, ഇന്ത്യാന, വിര്‍ജിനിയ, വെസ്റ്റ് വിര്‍ജിനിയ എന്നിവിടങ്ങളിലായി മൂന്ന് ലക്ഷത്തോളം പേരാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ഉണ്ടാകുന്ന പ്രതിഭാസമാണ് പോളാർ വൊര്‍ട്ടക്‌സ് അഥവാ ധ്രുവ ചുഴലി. ആര്‍ട്ടിക് ധ്രുവത്തിലും അന്റാര്‍ട്ടിക ധ്രുവത്തിലുമാണ് ഇത് സംഭവിക്കാറുള്ളത്. ധ്രുവങ്ങള്‍ക്ക് സമീപം തണുത്ത വായുവിന്റെ മര്‍ദം കുറഞ്ഞ പ്രദേശം നിലനില്‍ക്കാറുണ്ട്. ഇത് വേനല്‍ക്കാലത്ത് ദുര്‍ബലമാകുകയും ശൈത്യകാലത്ത് ശക്തിപ്പെടുകയുമാണ് ചെയ്യുക. ശൈത്യക്കാലത്ത് ശക്തിപ്പെടുന്നതിനെ ധ്രുവ ചുഴലി പോളാര്‍ വൊര്‍ട്ടെക്‌സ് എന്നു പറയും. ധ്രുവ മേഖലകളില്‍ തണുത്ത വായുവിനെ നിലനിര്‍ത്തുകയും മഞ്ഞു ഉരുകിപോകാതെ ഫ്രീസറിലെ പോലെ കാലാവസ്ഥയുണ്ടാക്കുകയും ചെയ്യുന്നത് ഈ ധ്രുവചുഴലിയുടെ സാന്നിധ്യം മൂലമാണ്. എതിര്‍ഘടികാര ദിശയിലാണ് ആര്‍ട്ടിക് പ്രദേശത്ത് ധ്രുവ ചുഴലിയുണ്ടാകുക.