വേൾഡ് മലയാളീ കൗൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി

വേൾഡ് മലയാളീ കൗൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേൾഡ് മലയാളീ കൗൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റ്റാംപ ∙ വേൾഡ് മലയാളി കൗൺസിൽ - ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. 'വിന്റർ വണ്ടർലാൻഡ് ഗാല' എന്ന പേരിൽ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

മിഷെറിൻ ഉതിർത്ത വീണാ വാദനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിലിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മിക്കി ജോസഫ് അമേരിക്കൻ ദേശീയഗാനവും സ്മിത ദീപക് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. വിശിഷ്ടാതിഥിയായി ഹിൽസ്ബ്രോ കൗണ്ടി കോർട്ട് ജഡ്ജി മോണിസ് സ്കോട്ട് പങ്കെടുത്തു. ചെയർമാൻ ഡോ. ആംബ്രോസ് ചാഴിക്കാട്ട് പൊന്നാട അണിയിച്ചു.

ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ ബിസിനസ് ഫോറം വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ ടൂറിസം ഫോറം ചെയർമാൻ സുജിത്ത് ശ്രീനിവാസൻ, വള്ളുവനാട് ബിസിനസ് ഫോറം ചെയർമാൻ ജോൺ ആലുക്ക്, ഗ്ലോബൽ ബിസിനസ് ഫോറം സെക്രട്ടറി സുകേഷ് ഗോവിന്ദൻ, ഗ്ലോബൽ ജോയിന്റ് ട്രഷറർ ഡോ. ഷിബു സാമുവൽ, ഡാലസ് പ്രൊവിൻസ് ചെയർമാൻ ജോസ് സാമുവൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക റീജൻ) തങ്കം അരവിന്ദ്, അമേരിക്കൻ റീജനൽ പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.

നിവേദിത ഷിബു, അനുപമ റോബിൻ, സിനി സാജു, ടിയ ബാബു എന്നിവരുടെ നൃത്തങ്ങളും ആന്റണി ചേലക്കാട്, സിബി ചരുവിൽ കിഴക്കേതിൽ, ശ്രീദാസ് സാജ് എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. ജൈനി ജോൺ കോ-ഓർഡിനേറ്റ് ചെയ്ത ഫാഷൻ ഷോയും ശ്രദ്ധേയമായി.

റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
റ്റാംപയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
ADVERTISEMENT

എവിൻ ദീപക് (ഡിജിറ്റൽ മാർക്കറ്റിങ്), ക്ലമെന്റ് ബ്ലെസ്സൺ (മീഡിയ), ബേബി സെബാസ്റ്റ്യൻ, ദീപക് സതീഷ്, സിദ്ധാർത്ഥ് നായർ (റജിസ്ട്രേഷൻ) എന്നിവർ പ്രവർത്തിച്ചു. കരോളിൻ ബ്ലെസ്സൺ കോ-ഓർഡിനേറ്റ് ചെയ്ത പരിപാടികളിൽ രമ്യ തരുൺ, അഞ്ജലി നായർ, റോസ് രാജൻ എന്നിവർ എംസിയായി. സാക്ക് കുരുവിള (യൂത്ത് കോ-ഓർഡിനേറ്റർ) നയിച്ച യൂത്ത് വെളാന്റിയർമാരും ക്ലിഫോർഡ് ബ്ലെസ്സൺ (ഫുഡ്), സന ജോസഫ് (യൂത്ത് ലീഡർ) എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച 26 കൗമാരക്കാരായ വളണ്ടിയർമാരും പ്രവർത്തിച്ചു. പിക്സഡ് റൈഡേഴ്സ് വിഡിയോഗ്രാഫിയും ഫൊട്ടോഗ്രഫിയും നിർവഹിച്ചു. സിബി ചരുവിൽ കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.

English Summary:

World Malayalee Council - Florida Prime Province Christmas-New Year Celebration