'ജീവന് ഭീഷണി': 15,800 ഏക്കറിലധികം സ്ഥലത്ത് പടർന്ന് 'സൺസെറ്റ് കാട്ടുതീ'; 5 മരണം, വൻ നാശനഷ്ടം
പസിഫിക് പാലിസേഡ്സ്∙ ലൊസാഞ്ചലസിലെ 15,800 ഏക്കറിലധികം സ്ഥലത്തേക്ക് 'സൺസെറ്റ് കാട്ടുതീ' പടരുകയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 150,000-ത്തിലധികം ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. ലൊസാഞ്ചലസ് കൗണ്ടി ഫയർ ചീഫ് ആന്റണി മാറോൺ പറയുന്നതനുസരിച്ച്, പാലിസേഡ്സ് തീപിടിത്തം കൗണ്ടിയിലെ ഏറ്റവും വലിയ

പസിഫിക് പാലിസേഡ്സ്∙ ലൊസാഞ്ചലസിലെ 15,800 ഏക്കറിലധികം സ്ഥലത്തേക്ക് 'സൺസെറ്റ് കാട്ടുതീ' പടരുകയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 150,000-ത്തിലധികം ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. ലൊസാഞ്ചലസ് കൗണ്ടി ഫയർ ചീഫ് ആന്റണി മാറോൺ പറയുന്നതനുസരിച്ച്, പാലിസേഡ്സ് തീപിടിത്തം കൗണ്ടിയിലെ ഏറ്റവും വലിയ തീപിടിത്തമാണ്. സംഭവത്തിൽ ഇതുവരെ കുറഞ്ഞത് 1,000 കെട്ടിടങ്ങളാണ് കത്തി നശിച്ചത്.
കാട്ടുതീ ഇതുവരെ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്സിൽ ഇലോൺ മസ്‌ക് പോസ്റ്റ് ചെയ്തു. മാലിബുവിലെ ബീച്ച് ഫ്രണ്ട് വീടുകൾ തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചതാണ് വിഡിയോ ഉള്ളടക്കം.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനാംഗങ്ങൾ നടത്തിവരികയാണ്. ഇത് പ്രധാന ദുരന്തമായി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രസ്താവനയിറക്കി. തീപിടിത്തം ജീവന് ഭീഷണിയാണെന്നും ഹോളിവുഡിൽ നിന്നും ആളുകൾ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും ലൊസാഞ്ചലസ് അഗ്നിശമന വകുപ്പ് ഉത്തരവിട്ടു.