'കുറച്ചുകൂടി ഡീസന്റായി വസ്ത്രം ധരിച്ചൂടേ?'; വിവാദനിഴലിൽ കന്യേ വെസ്റ്റിന്‍റെ ഭാര്യ
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്‍റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്.
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്‍റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്.
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്‍റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്.
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്‍റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്. അലക്‌സിസ് ഫിഫർ, ആംബർ റോസ് തുടങ്ങിയവരുമായി ഹൈ പ്രൊഫൈൽ പ്രണയബന്ധങ്ങൾ പുലർത്തിയ വെസ്റ്റ് വിവാഹം കഴിച്ചത് ലോകപ്രശസ്ത സെലിബ്രിറ്റിയായ കിം കർദാഷിയാനെയാണ്.
എന്നാൽ എട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷം ഈ വിവാഹം ഒഴിഞ്ഞു. നാലു മക്കളും ഇരുവർക്കുമുണ്ട്. വിവാഹം ഒഴിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ ഒന്നും വെസ്റ്റ് ശ്രദ്ധിക്കുന്നില്ലെന്നത് കിമ്മിന്‍റെ പരസ്യമായ ആരോപണമാണ്. കലിഫോർണിയ കാട്ടുതീക്കിടെ കിമ്മും മക്കളും രക്ഷപെടാൻ ശ്രമിക്കുമ്പോഴും വിദേശരാജ്യങ്ങളിൽ ടൂറിലായിരുന്നു വെസ്റ്റ്. എന്നാൽ ഇപ്പോൾ വെസ്റ്റല്ല, മറിച്ച് വെസ്റ്റിന്‍റെ ഇപ്പോഴത്തെ ഭാര്യ ബയാൻക സെൻസോറിയാണ് പാപ്പരാസികളുടെ ഇഷ്ടതാരം. വിവാദമുയർത്തുന്ന വസ്ത്രധാരണമാണ് ബയാൻകയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
കിമ്മുമായി വിവാഹം ഒഴിഞ്ഞ ശേഷം പല മുൻനിര സെലിബ്രിറ്റികളുമായും വെസ്റ്റിന്‍റെ പേര് ഉയർന്നു കേട്ടിരുന്നു. റഷ്യൻ മോഡലായ ഇറിന ഷായ്ക്ക്, സെലിബ്രിറ്റി ജൂലിയ ഫോക്‌സ്, മോഡലായ ചാനി ജോൺസ് എന്നിവർ ഇക്കൂട്ടത്തിൽപെടും. എന്നാൽ 2023ൽ ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വെസ്റ്റ് ബയാൻകയെ വിവാഹം കളിച്ചത്. അന്ന് 28 വയസ്സുകാരിയായ ബയാൻക വെസ്റ്റിന്‍റെ ലൈഫ്‌സ്റ്റൈൽ കമ്പനിയായ യീസിയിലെ ആർക്കിടെക്ചർ ഡിസൈനറായിരുന്നു. വെസ്റ്റിന് അന്നു 45 വയസ്സായിരുന്നു.
ഡിസംബർ 2022ൽ തന്നെ സെൻസറി ഓവർലോഡ് എന്ന പേരിൽ ബയാൻകയ്ക്കായി വെസ്റ്റ് ഒരു ഗാനം പുറത്തിറക്കിയത് വലിയ അഭ്യൂഹങ്ങൾക്കിട വച്ചിരുന്നു. പിന്നീട് പല ഡിന്നർ വിരുന്നുകൾക്കും അവരെ ഒരുമിച്ചു കണ്ടു. ഒടുവിൽ വിവാഹവും കഴിഞ്ഞു. പിന്നീടാണു ബയാൻക ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അവസരങ്ങൾക്കു തീരെ യോജിക്കാത്ത വൾഗർ എന്നു പാപ്പരാസികൾ പോലും വിളിച്ച തരത്തിലുള്ള വസ്ത്രധാരണമായിരുന്നു ഇതിനു കാരണം.
പലപ്പോഴും കന്യേ വെസ്റ്റ് ഭാര്യയുടെ ഇത്തരം ചിത്രങ്ങൾ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതും വിവാദങ്ങളെ ക്ഷണിച്ചുവരുത്തി. അടുത്തിടെ ലോകത്തെ ഏറ്റവും ചെറിയ ബികിനി എന്നു ക്യാപ്ഷനോടെ വെസ്റ്റ് ബയാൻകയുടെ ഒരു സ്വിംസ്യൂട്ട് ചിത്രം പോസ്റ്റ് ചെയ്യുകയും വിമർശനം ഉയർന്നതോടെ അതു പിൻവലിക്കുകയും ചെയ്തത് ഒടുവിലത്തെ ഉദാഹരണം. നേരത്തെ വൾച്ചേഴ്‌സ് എന്നു പേരുള്ള തന്‍റെ സംഗീത ആൽബത്തിന്‍റെ കലാപരമായ കവർചിത്രം മാറ്റി ബയാൻകയുടെ അർധനഗ്ന ചിത്രം കവറാക്കിയതിനും വെസ്റ്റ് വിമർശനം കേട്ടിരുന്നു.
എന്നാൽ കിമ്മുമായുള്ള ഡിവോഴ്‌സിനു ശേഷം ഉലഞ്ഞിരിക്കുകയായിരുന്നു വെസ്റ്റെന്ന് അദ്ദേഹത്തിന്‍റെ അഭ്യുദയകാംക്ഷികൾ പറയുന്നു. ആ സമയത്ത് സെമിറ്റിക് വംശജരെപ്പറ്റി വെസ്റ്റ് നടത്തിയ ചില വംശീയ പരാമർശങ്ങളും വിവാദത്തിനിട നൽകി. ഈ സമയത്ത് ബയാൻക നൽകിയ പിന്തുണയാണ് ഈ ഓസ്‌ട്രേലിയക്കാരിയുമായി വെസ്റ്റ് അടുക്കാനിടയാക്കിയതെന്നും അവർ പറയുന്നു.
ബയാൻകയുടെ വസ്ത്രധാരണത്തെ വസ്ത്രസ്വാതന്ത്ര്യത്തെ പൊതുവിൽ അനുകൂലിക്കുന്നവർ പോലും വിമർശിച്ചിരുന്നു. പലപ്പോഴും സ്വന്തം ശരീരം തുറന്നുകാട്ടുന്ന സുതാര്യമായ വേഷങ്ങളാണ് ഇവർ ധരിക്കാറുള്ളത്. പൊതുവിടങ്ങളിൽ പോലും ബീച്ചിൽപോകുന്ന പോലെ പോകുന്നു എന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം.
വെസ്റ്റിന്‍റെ വികലമായ താൽപര്യങ്ങൾ ബയാൻകയ്ക്കു മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ചിലർ വാദമുയർത്തി. എന്നാൽ ബയാൻക കൗമാരക്കാരിയൊന്നുമല്ലെന്നും ലോകത്തെ മുൻനിര കോളജുകളിൽ ഒന്നിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടിയ അവർ സ്വന്തം ഇഷ്ടപ്രകാരമാണ് വസ്ത്രം ധരിക്കുന്നതെന്നും ഈ വാദത്തെ എതിർക്കുന്നവർ പറയുന്നു. നിലവിൽ യീസിയുടെ ആർക്കിടെക്ചർ വിഭാഗം മേധാവിയുമാണ് ബയാൻക. ബയാൻകയുമായി ബന്ധപ്പെട്ട വാർത്തകളുടെയെല്ലാം കമന്റ് സെഷനിൽ ആളുകൾ കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്ക് ബയാൻകേ എന്നു പറയുന്നതു കാണാം. എന്നാൽ ബയാൻകയ്ക്കു യാതൊരു കൂസലും ഇക്കാര്യത്തിലില്ല. നിരവധി ട്രോളുകളും ഇവരെപ്പറ്റി പുറത്തിറങ്ങിയിട്ടുണ്ട്.