സ്വന്തമായി റോൾസ് റോയ്സ്, ഫെരാരി, ലംബോർഗിനി, 18 ദശലക്ഷം യുഎസ് ഡോളറിന്റെ ആസ്തി; അറ്റോർണി ജനറലായി ‘കോടീശ്വരി’ അഭിഭാഷക

യുഎസ് അറ്റോർണി ജനറലായി പാം (പാമല) ബാൻഡിയെ തിരഞ്ഞെടുത്തെന്നുള്ളത് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നു വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. ഇന്നലെയാണു പാമിന്റെ നിയമനത്തിന് സെനറ്റിലും അംഗീകാരം ലഭിച്ചത്. 46ന് എതിരെ 54 വോട്ടുകൾക്കാണു പാം വിജയിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും വിശ്വസ്തയുമാണു പാം.

യുഎസ് അറ്റോർണി ജനറലായി പാം (പാമല) ബാൻഡിയെ തിരഞ്ഞെടുത്തെന്നുള്ളത് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നു വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. ഇന്നലെയാണു പാമിന്റെ നിയമനത്തിന് സെനറ്റിലും അംഗീകാരം ലഭിച്ചത്. 46ന് എതിരെ 54 വോട്ടുകൾക്കാണു പാം വിജയിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും വിശ്വസ്തയുമാണു പാം. ഫ്ലോറിഡയിലെ ആദ്യ വനിതാ അറ്റോർണി ജനറലും ഇവരായിരുന്നു.
2011–2019 കാലത്തായിരുന്നു ഇത്. യുഎസിലെ തന്നെ മികച്ച അഭിഭാഷകരിൽ ഒരാളായ പാം 2019ലെ ട്രംപിന്റെ ഇംപീച്മെന്റിൽ, അദ്ദേഹത്തിന്റെ നിയമസംഘത്തിലെ മുഖ്യ അഭിഭാഷകയായിരുന്നു. ട്രംപിന്റെ മരുമകളും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉന്നത നേതാവുമായ ലാറ ട്രംപുമായും അടുത്ത സൗഹൃദം ഈ സ്റ്റൈലിഷ് അഭിഭാഷക സൂക്ഷിക്കുന്നു.
അഭിഭാഷക, ലോബിയിസ്റ്റ്, രാഷ്ട്രീയക്കാരി എന്നീ നിലകളിൽ അനേകം ചുമതലകളും പ്രവർത്തനങ്ങളുമൊക്കെ പാമിന് കൈമുതലായുണ്ട്. ഫ്ലോറിഡയിലെ ഏറ്റവും ധനികരായ അഭിഭാഷകരിലൊരാളായ പാമിന്റെ ആകെ ആസ്തി 18 ദശലക്ഷം യുഎസ് ഡോളർ മതിക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇവരുടെ ആസ്തികൾ 1000 മടങ്ങ് വർധിച്ചെന്നാണു കണക്ക്.
ലോകത്തെ ലക്ഷ്വറി കാറുകളിൽ ആറെണ്ണം പാമിനുണ്ട്. റോൾസ് റോയ്സ് ഫാന്റം, ലംബോർഗിനി ഉറൂസ്, ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ടെസ്‌ല, ആസ്റ്റൺ മാർട്ടിൻ ഡിബി5, ഫെരാരി 488 സ്പൈഡർ എന്നിവയാണ് ഇവ. യുഎസിൽ പലയിടങ്ങളിലായി 10 ദശലക്ഷം യുഎസ് ഡോളറിന്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും പാമിനുണ്ട്.
മയാമിയിൽ 40 ലക്ഷം യുഎസ് ഡോളറിന്റെ വാട്ടർഫ്രണ്ട് മാൻഷൻ, റ്റാംപയിൽ രണ്ടര ദശലക്ഷം ഡോളറിന്റെ പെന്റ്ഹൗസ്, ആസ്പെനിലും നേപ്പിൾസിലും ഓർലൻഡോയിലും ആഢംബര വാസസ്ഥലങ്ങൾ എന്നിവയൊക്കെ പാമിനുണ്ട്. കുറച്ചുകാലമായി യുഎസിന്റെ നീതിന്യായ വകുപ്പ് തന്നെയും തന്റെ അണികളെയും മര്യാദ പഠിപ്പിക്കാനായി നടക്കുകായിരുന്നെന്നും പാം വരുന്നതോടെ എല്ലാത്തിനും മാറ്റം വരുമെന്നും നിയമന വാർത്ത പുറത്തറിയിച്ച് ഡോണൾഡ് ട്രംപ് എക്സിൽ പോസ്റ്റ് ഇട്ടിരുന്നു.
എന്നാൽ പാം വരുന്നതിനെ ആകാംക്ഷയോടെ കാണുന്നവരുമുണ്ട്. അവരുടെ സ്വത്തിൽ കുറച്ചുകാലത്തിലുണ്ടായ വർധന അത്ര നല്ലകാര്യമല്ലെന്ന് അവർ സംശയം പ്രകടിപ്പിക്കുന്നു. തുല്യതയുടെയും നിഷ്പക്ഷതയുടെയും സ്ഥാനമാകേണ്ട നീതിന്യായ വകുപ്പിനെ ട്രംപ് പക്ഷപാതിത്വത്തിന്റെ കൂത്തരങ്ങാക്കി പാം മാറ്റുമോയെന്ന പേടിയും പലർക്കുമുണ്ട്.
ഫ്ലോറിഡ സർവകലാശാല, സ്റ്റെറ്റ്സൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ എന്നിവിടങ്ങളിലായിരുന്നു പാമിന്റെ കോളജ് പഠനം. ഇറ്റാലിയൻ വംശജയായ പാം രണ്ടു തവണ വിവാഹം കഴിച്ചെങ്കിലും രണ്ടും വിവാഹമോചനത്തിൽ കലാശിച്ചു. 2017 മുതൽ ജോൺ വേക്ഫീൽഡ് എന്ന ജീവിത പങ്കാളിക്കൊപ്പമാണു പാം ജീവിക്കുന്നത്.