യാത്രക്കാരുമായി പറന്നുയർന്ന വിമാനം അപ്രത്യക്ഷമായി; തിരച്ചിൽ പുരോഗമിക്കുന്നു

യുഎസിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്. അലാസ്കയിൽ പൈലറ്റ് ഉൾപ്പെടെ 10 പേരുമായി പറന്ന സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് കാണാതായത്.

അലാസ്ക ∙ യുഎസിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്. അലാസ്കയിൽ പൈലറ്റ് ഉൾപ്പെടെ 10 പേരുമായി പറന്ന സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിലാണ് അപ്രത്യക്ഷമായത്. ഫ്ലൈറ്റ് ട്രാക്കർ ഫ്ലൈറ്റ് റാഡാർ 24 ൽ നിന്നുള്ള ഡേറ്റ അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:16 ഓടെയാണ് വിമാനത്തെ അവസാനമായി കണ്ടത്.
വൈകുന്നേരം 4 മണിയോടെയാണ് സംസ്ഥാന പൊലീസ് ഏജൻസിയെ വിവരം അറിയിക്കുന്നത്. വിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പ്രാദേശിക, സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് കോസ്റ്റ് ഗാർഡും യുഎസ് വ്യോമസേനയും തിരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് വ്യോമ തിരച്ചിലിന് പരിമിതികളുണ്ട്.
ബെറിങ് എയറിന്റെ വിമാനം നോമിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം വരെ, നോം വിമാനത്താവളത്തിന് ചുറ്റും നേരിയ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ, ദൃശ്യപരത അര മൈൽ മാത്രമായിരുന്നു, രാത്രിയിൽ മണിക്കൂറിൽ 35 മൈൽ വരെ കാറ്റ് വീശുമെന്ന പ്രവചനങ്ങളുണ്ടായിരുന്നു.
വാഷിങ്ടനിൽ സൈനിക വിമാനവും യാത്രാ വിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ഫിലഡൽഫിയയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ വിമാനം കാണാതായെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.