വിമാനത്തിൽ സംഘർഷം; ഫ്ലൈറ്റ് അറ്റൻഡന്റ് 'ഹീറോ' എന്ന് സമൂഹമാധ്യമം; യാത്രികന് എയർലൈൻസിന്റെ ആജീവനാന്ത വിലക്ക്

സഹയാത്രികയായ യുവതിയുടെ മുടിയില്‍ പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രികനെ പ്രതിരോധിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്. കലിഫോർണിയയിലെ ഓക്‌ലാൻഡിൽ നിന്ന് പോർട്ട്‌ലാൻഡിലേക്ക് പറന്ന അലാസ്ക എയർലൈൻസ് 2221 എന്ന വിമാനത്തിലാണ് സംഭവം.

കലിഫോർണിയ ∙ സഹയാത്രികയായ യുവതിയുടെ മുടിയില്‍ പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രികനെ പ്രതിരോധിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്. കലിഫോർണിയയിലെ ഓക്‌ലാൻഡിൽ നിന്ന് പോർട്ട്‌ലാൻഡിലേക്ക് പറന്ന അലാസ്ക എയർലൈൻസ് 2221 എന്ന വിമാനത്തിലാണ് സംഭവം.
ഓക്‌ലാൻഡിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ യാത്രക്കാരൻ കാരണം ഇല്ലാതെ തന്റെ മുന്നിലുള്ള സീറ്റിലിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് ഉപദ്രവിക്കാന്‍ തുടങ്ങി. ഇത് കണ്ട ഫ്ലൈറ്റ് അറ്റൻഡന്റ് യുവതിയെ രക്ഷിക്കാനായി എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷത്തിലായി. സംഘർഷത്തിനിടെ യുവതിയോട് സുരക്ഷിതമായ മറ്റൊരു സീറ്റിലേക്ക് മാറാനും ഫ്ലൈറ്റ് അറ്റൻഡന്റ് ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് വിമാനം ഓക്ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി. പിന്നാലെ വിമാനം റദ്ദാക്കിയെന്നും റിപ്പോര്‍ട്ട്.
യാത്രക്കാരൻ ഇതിന് മുൻപും ആളുകളോട് മോശമായി പെരുമാറിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങളുടെ ജീവനക്കാര്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രവർത്തിക്കുന്നു. യാത്രക്കാരനെ അലാസ്ക എയർലൈനിലും ഹോറിസോണ്‍ എയര്‍ലൈനിലും നിന്നും ആജീവനകാലത്തേക്ക് വിലക്കി. സംഭവത്തിൽ എയർലൈൻസ് പ്രതികരിച്ചു. ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ സമൂഹമാധ്യമത്തിൽ പ്രശംസ നേടി.