അദ്ഭുതദ്വീപ് റിലീസ് ചെയ്തിട്ട് 20–ാം വർഷത്തിലേക്ക്; വെള്ളിത്തിരയിൽ നിന്ന് അകന്ന് മല്ലിക

സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല.
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല.
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല.
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല. മർച്ചന്‍റ് നേവി ഉദ്യോഗസ്ഥന്റെ മകളായി പഞ്ചാബി കുടുംബത്തിൽ ജനിച്ച മല്ലിക കപൂറിന്‍റെ മലയാളത്തിലെ കന്നിചിത്രമായിരുന്നു അദ്ഭുതദ്വീപ്.
2005 ഏപ്രിൽ ഒന്നിനാണ് അദ്ഭുതദ്വീപ് എന്ന മലയാള സിനിമ റിലീസ് ചെയ്തത്. പരിമിതമായ ബഡ്ജറ്റില്‍ ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച സിനിമയായിരുന്നു അദ്ഭുതദ്വീപ്. സിനിമ റിലീസ് ചെയ്തിട്ട് 20 –ാം വർഷത്തിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മല്ലിക സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിങ് കഴിഞ്ഞതിനുശേഷമാണ് മല്ലിക സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2004ൽ ദിൽ ബെചാര പ്യാർ കാ മാറാ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാ ജീവിതത്തിന്‍റെ തുടക്കം. രണ്ടാമത്തെ ചിത്രമാണ് അദ്ഭുതദ്വീപ്. ആ വർഷം തന്നെ തമിഴിലും താരം അരേങ്ങറി.
2006ൽ അല്ലരേ അല്ലാരി എന്ന സിനിമയിലൂടെ തെലുങ്കിലും,സവി സവി നെനപു എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു. മല്ലിക കപൂറിന്റെ രണ്ടാമത്തെ മലയാള ചിത്രം 2008ൽ ഇറങ്ങിയ മാടമ്പി ആയിരുന്നു.ആറ് മലയാള സിനിമകൾ ഉൾപ്പെടെ ഇരുപത് സിനിമകളിൽ മല്ലിക കപൂർ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായിരുന്നു മല്ലിക കപൂർ. 2013ൽ അമേരിക്കയിൽ താമസിക്കുന്ന പ്രവാസിയെ വിവാഹം ചെയ്ത താരം ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുകയാണ്.