യുഎസിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് അടിയന്തര യുഎസ് വീസ അപ്പോയിന്റ്മെന്റ് ലഭിച്ചു. യുഎസിലെ കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിൻഡെയാണ് (35) ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ യുഎസിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് അടിയന്തര യുഎസ് വീസ അപ്പോയിന്റ്മെന്റ് ലഭിച്ചു. യുഎസിലെ കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിൻഡെയാണ് (35) ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്ക് യാത്രാ പെർമിറ്റുകൾ സാധാരണയായി വേഗത്തിൽ നൽകാറുണ്ട്. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അമേരിക്കൻ ഡിവിഷൻ യുഎസ് സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. 

ADVERTISEMENT

മുംബൈയിലെ യുഎസ് കോൺസുലേറ്റിൽ വീസ അപ്പോയിന്റ്മെന്റ് ലഭിച്ചതായി യുവതിയുടെ പിതാവ് സ്ഥിരീകരിച്ചു. "എല്ലാവരുടെയും സഹായത്തിന് ശേഷം കോൺസുലേറ്റിൽ നിന്ന് ഒരു അഭിമുഖത്തിനായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. വീസ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, " ഷിൻഡെ പറഞ്ഞു. 

ഫെബ്രുവരി 14 ന് കലിഫോർണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്.  സായാഹ്ന നടത്തത്തിനിടെ പിന്നിൽ നിന്ന് ഒരു വാഹനം നിലം ഷിൻഡെയെ ഇടിച്ചു വീഴ്ത്തിയതായാണ് റിപ്പോർട്ട്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ADVERTISEMENT

രണ്ട് ദിവസത്തിന് ശേഷമാണ് അപകട വിവരം കുടുംബം അറിഞ്ഞത്. തലയിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയതായി കുടുംബം പറഞ്ഞു. നിലവിൽ കോമയിലാണ് യുവതി. മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥിനിയായ ഷിൻഡെ കഴിഞ്ഞ നാല് വർഷമായി യുഎസിലാണ്. അപകടവിവരം അറിഞ്ഞതു മുതൽ അടിയന്തര വീസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു കുടുംബം. 

English Summary:

US Grants Visa Interview For Family of Neelam Shinde, an Indian Student in Coma After Hit And Run in US