പിറ്റ്സ്ബർഗ്∙ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയറായ ജോഷ്വ റിബെയുടെ പാസ്പോർട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അധികൃതർ പിടിച്ചെടുത്തു. ജോഷ്വ റിബെയുടെ കൂടെയാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുദിക്ഷയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറ്റ്സ്ബർഗ്∙ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയറായ ജോഷ്വ റിബെയുടെ പാസ്പോർട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അധികൃതർ പിടിച്ചെടുത്തു. ജോഷ്വ റിബെയുടെ കൂടെയാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുദിക്ഷയെ കാണാതായി 10 ദിവസം പിന്നിടുന്ന വേളയിൽ ജോഷ്വ ഡൊമിനിക്കൻ റിപ്പബ്ലിക്കനിൽ നിന്ന് പോകുന്നത് തടയാനാണ് അധികൃതരുടെ നടപടിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലെ അയോവ സംസ്ഥാനത്ത് നിന്നുള്ളയാളാണ് ജോഷ്വ. അധികൃതരെ സഹായിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഈ കടൽ അപകടം പിടിച്ചതാണെന്നും ജോഷ്വ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

ജോഷ്വയുടെ പാസ്പോർട്ട് പിടിച്ചെടുത്ത സംഭവം അദ്ദേഹത്തിന്റെ അഭിഭാഷകർ സ്ഥിരീകരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ രാജ്യം വിടുന്നത് വിലക്കി. മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ എപ്പോഴും പൊലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

ജോഷ്വയാണ് സുദിക്ഷ കൊണങ്കിയെ അവസാനമായി നേരിൽ കണ്ട വ്യക്തി. മാർച്ച് 6ന് പുലർച്ചെ 4ന് സുദിക്ഷയുടെ കൈ പിടിച്ച് ജോഷ്വ ബീച്ചിലേക്ക് സുഹൃത്തുക്കളുടെ കൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. 5.50ന് സുഹൃത്തുക്കൾ മടങ്ങി പോയി. സുദിക്ഷയും ജോഷ്വയും ബീച്ചിൽ തുടർന്നു.പിന്നീട് ഇരുവരും നീന്താൻ പോയി. വലിയ തിര വന്നപ്പോൾ താൻ സുദിക്ഷയെ രക്ഷിച്ചതായി ജോഷ്വ അധികൃതരോട് പറഞ്ഞു. പക്ഷേ ഉപ്പുവെള്ളം കുടിക്കേണ്ടി വന്നത് തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. സുദിക്ഷയെ അവസാനമായി കണ്ടത് വെള്ളത്തിലൂടെ നടക്കുന്നതായിട്ടാണ്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് താൻ സുദിക്ഷയോട് ചോദിച്ചു. മറുപടി കേട്ടില്ല. അതിന് മുൻപ് താൻ ഉപ്പുവെള്ളം കുടിച്ചതിനെ തുടർന്ന് ഛർദ്ദിക്കാൻ തുടങ്ങി. പിന്നീട് ബീച്ചിൽ വച്ച് ബോധം മറഞ്ഞു. ഉണർന്നപ്പോൾ മുറിയിലേക്ക് തിരിച്ചുപോയി എന്നാണ് ജോഷ്വ പറഞ്ഞിരിക്കുന്നത്. ഇതിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടെന്നാണ് വിവരം.

English Summary:

Indian Student's Disappearance: Suspect's Passport Seized