ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരണം നൽകി

ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരിച്ചു

മിഷിഗൻ ∙ ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗീസ്, സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. ജെസ്‌വിൻ ജോൺ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ ജോർജ്, ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക സെക്രട്ടറി വിനോദ് തോമസ്, മുൻ ഭദ്രാസന കൗൺസിൽ അംഗം അലൻജി ജോൺ, യൂത്ത് ഗ്രൂപ്പ് ലീഡർ ജോഷ്വ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മിഡ്‌വെസ്റ്റ് റീജനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപം നൽകിയ മിഡ്‌വെസ്ററ് റീജനൽ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 23-ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്റ്റ് റീജനിലെ വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാരും അംഗങ്ങളും പങ്കെടുക്കും. അതോടൊപ്പം ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന വലിയ നോമ്പ് പ്രാർഥനകൾക്കും മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകും.