2023 ഒക്ടോബര്‍ 7 നുണ്ടായ ഹാമാസിന്റെ ഇസ്രയേല്‍ ആക്രമണശേഷം പലസ്തീന്‍ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു

2023 ഒക്ടോബര്‍ 7 നുണ്ടായ ഹാമാസിന്റെ ഇസ്രയേല്‍ ആക്രമണശേഷം പലസ്തീന്‍ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഒക്ടോബര്‍ 7 നുണ്ടായ ഹാമാസിന്റെ ഇസ്രയേല്‍ ആക്രമണശേഷം പലസ്തീന്‍ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ 2023 ഒക്ടോബര്‍ 7 നുണ്ടായ ഹാമാസിന്റെ ഇസ്രയേല്‍ ആക്രമണശേഷം പലസ്തീന്‍ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു. സമാധാന ചിന്താഗതിയും രാഷ്ട്രീയ വിപ്ലവങ്ങളില്‍ വിമുക്തരുമായ ഇന്ത്യ, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ സാമ്പത്തിക പരാധീനതയിലുള്ള രാജ്യങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നവരെ ഇസ്രയേല്‍ സസന്തോഷം സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1948, മെയ് 14 ന് അമേരിയ്ക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാന്റെ ശക്തമായ സാമ്പത്തിക സഹായത്തോടും പിന്‍തുണയോടുംകൂടി ഒരു രാജ്യമായി രൂപീകൃതമായ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദം വളരെ ബലവത്താണ്.

ADVERTISEMENT

രണ്ടാം ലോകമഹായുദ്ധകാലയളവിലും യുദ്ധാനന്തരവുമായി പലരാജ്യങ്ങളില്‍നിന്നും ഇസ്രയേലിലേക്ക് 3 ലക്ഷത്തിലധികം  യഹൂദ മതസ്ഥര്‍ കുടിയേറിയതായി ദി ജെവിഷ് ഏജന്‍സി ആൻഡ് നെഫെഷ് ബി നെഫെഷ് വിജ്ഞാപനത്തില്‍ പറയുന്നു. വിശാല ലോകത്തില്‍ ചിന്നിച്ചിതറി കഴിയുന്ന യഹൂദ മതസ്ഥര്‍ക്ക് യാതൊരു പ്രതിബന്ധനങ്ങളും ഇല്ലാതെ ഇസ്രയേലിലേക്ക് കുടിയേറാം 1948-നുശേഷം 2023, സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 80,000ത്തിലധികം യഹൂദന്മാര്‍ ഇന്ത്യയില്‍നിന്നും ഇസ്രയേലില്‍ കുടിയേറിയതായി ജെവിഷ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ പഞ്ചായത്തുകള്‍ക്ക് തുല്യമായ കിബസ്, മാഷാബ് പ്രദേശങ്ങളില്‍ 10,000 ത്തിലധികം മലയാളി കുടിയേറ്റക്കാര്‍ ഉള്ളതായി ഉദ്യോഗാര്‍ഥം ഇസ്രയേലിലുള്ള മലയാളികള്‍ പറയുന്നു. ഇസ്രയേലിലെ ഒഫിഷ്യല്‍ ഭാഷ ഹീബ്രുവും അറബിക്ക് ആയിരുന്നിട്ടും, മാതൃഭാഷയായ മലയാളത്തോട് പൂര്‍ണ്ണമായി വിടപറയാതെ പുതിയ തലമുറയേയും ഒരു പരിധിവരെ മലയാളം പഠിപ്പിക്കുന്നതായും അറിയപ്പെടുന്നു.

ADVERTISEMENT

ഇപ്പോള്‍ 18,000 ത്തിലധികം ഇന്ത്യന്‍ പൗരസമൂഹം അശേഷം വിവേചനം ഇല്ലാതെ സസന്തോഷം ഇസ്രയേലില്‍ ഔദ്യോഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ അനായാസം ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്നതിനാല്‍ വന്‍വിഭാഗം അന്തര്‍ദേശീയ ബിസിനസ് സ്ഥാപനങ്ങളിലും വിദേശ എംബസികളിലും വന്‍ ശമ്പളത്തോടുകൂടി ജോലിചെയ്യുന്നു. ഇസ്രയേല്‍ നാണ്യമായ ഷെക്ലെസ്സിന്റെ വിനിമയ നിരക്കുയര്‍ന്നു നില്‍ക്കുന്നതുമൂലവും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വേദനവും വര്‍ധിച്ചതായി അനുഭവപ്പെടുന്നു.

1990നുശേഷം ഇന്ത്യയും ഇസ്രയേലും സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും വ്യാപകമായി  പ്രബലപ്പെടുന്നതിനോടൊപ്പം 2021-ല്‍ സ്ഥാപിതമായ 12 ഡ 2 ഗ്രൂപ്പിലും അമേരിക്കയോടൊപ്പവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നോടൊപ്പവും സംഘടിതമായി പ്രവര്‍ത്തിക്കുവാനുള്ള ധാരണയിലെത്തി.

ADVERTISEMENT

ഇസ്രയേല്‍ -ഗാസ യുദ്ധത്തില്‍ പരസ്യമായി ആയുധവും ഇന്ത്യന്‍ വോളന്റിയര്‍മാന്‍ പവറും ഇസ്രയേലിന് നല്‍കിയതിലുള്ള പല ഇസ്രയേല്‍ വിരുദ്ധരാജ്യങ്ങളുടെയും പരമര്‍ശനത്തെ സൗമ്യമായി തന്നെ ഇന്ത്യ നേരിടുന്നു.

English Summary:

Recent Report reveals that more than 16,000 Indians of various religions have arrived in Israel due to the ban on Palestinians following the Israeli attack by Hamas on October 7, 2023.

Show comments