മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു.

മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙  മുൻ പ്രസിഡന്റ്  ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു. ബൈഡൻ നൽകിയ മാപ്പുകൾ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ നടപ്പിലാക്കിയതാണെന്നാണ് ട്രംപിന്റെ വാദം. മാപ്പുകളിൽ ‘ഓട്ടോപെൻ’ ഉപയോഗിച്ചാണ് ഒപ്പിട്ടതെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ വ്യക്തിപരമായി ഒപ്പിട്ടിട്ടില്ലെന്നും മാപ്പുകളെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. ബൈഡന്റെ സമ്മതമില്ലാതെ ഈ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയവർ കുറ്റകൃത്യം ചെയ്തിരിക്കാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

‘‘ആവശ്യമായ മാപ്പ് രേഖകൾ ബൈഡന് വിശദീകരിച്ചു നൽകുകയോ അംഗീകരിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ചെയ്തവർ കുറ്റകൃത്യം ചെയ്തിരിക്കാം. എന്നെയും മറ്റ് നിരപരാധികളെയും കുറിച്ചുള്ള രണ്ടു വർഷത്തെ വേട്ടയാടലിലൂടെ ലഭിച്ച എല്ലാ തെളിവുകളും നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്ത അൺസെലക്ട് കമ്മിറ്റിയിലുള്ളവർ, അവർ ഉയർന്ന തലത്തിൽ അന്വേഷണത്തിന് വിധേയരാണെന്ന് മനസ്സിലാക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായ ജോ ബൈഡന്റെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരിൽ ഒപ്പിട്ട രേഖകൾക്ക് അവർ ഉത്തരവാദികളായിരിക്കാം’’ ട്രംപ് കൂട്ടിച്ചേർത്തു.

ADVERTISEMENT

തന്റെ ഓഫിസിലെ അവസാന മണിക്കൂറുകളിൽ, ബൈഡൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി വ്യക്തികൾക്ക് മാപ്പ് നൽകി. തന്നെ വേദനിപ്പിക്കാനുള്ള ആഗ്രഹത്താൽ മാത്രം പ്രേരിതമായി നിരന്തരമായ ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയരായി എന്നാണ് ബൈഡൻ ഇതിനെക്കുറിച്ച് പറഞ്ഞത്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ മുൻ ഡയറക്ടർ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാൻ വിരമിച്ച ജനറൽ മാർക്ക് മില്ലി, ജനുവരി 6ന് ക്യാപ്പിറ്റിളിനെതിരായ ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ പ്രമുഖർക്കും ബൈഡൻ മാപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ പ്രോസിക്യൂഷനുകളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനാണ് ഈ മുൻകൂർ മാപ്പ് നൽകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ADVERTISEMENT

ഓട്ടോപെൻ ഉപയോഗിക്കുന്നത് മാപ്പ് അസാധുവാക്കുന്നുവെന്ന ട്രംപിന്റെ വാദം അദ്ഭുതപൂർവമാണ്. വ്യക്തിപരമായി ഒപ്പിടാൻ ലഭ്യമല്ലാത്തപ്പോൾ നിയമനിർമാണവും എക്‌സിക്യൂട്ടീവ് ഉത്തരവുകളും ഉൾപ്പെടെ വിവിധ രേഖകളിൽ ഒപ്പിടാൻ പ്രസിഡന്റുമാർ പതിറ്റാണ്ടുകളായി ഓട്ടോപെൻ ഉപയോഗിച്ചുവരുന്നുണ്ട്. നിയമ വിദഗ്ധർ പൊതുവെ അത്തരം ഒപ്പുകളുടെ സാധുത ഉയർത്തിപ്പിടിക്കുന്നു. പ്രസിഡന്റ് മാപ്പ് നൽകുന്നതിനുള്ള ഓട്ടോപെന്റെ പ്രത്യേക പ്രയോഗം കോടതികളിൽ വ്യാപകമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇത് നിയമപരമായ ചർച്ചക്ക് ഇടം നൽകുന്നു.

English Summary:

President Donald Trump on Monday declared all pardons issued by Joe Biden null and void.

Show comments