വിവാഹം ഒന്ന് 'കളറാക്കാൻ' ചെയ്തതാ, 'കളർ ബോംബ് ' ചതിച്ചാശാനെ; ഫോട്ടോഷൂട്ടിനിടെ നവവധുവിന് പരുക്ക്, വിഡിയോ വൈറൽ

ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പലർക്കും ഇഷ്ടമാണ്. പക്ഷേ ആ സമയം അപ്രതീക്ഷിതമായി അപകടം സംഭവിച്ചാലോ? തികച്ചും വേദനാജനകം. വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരുക്കേറ്റു. കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾക്കാണ് തങ്ങളുടെ വിവാഹ ദിവസം

ഓട്ടവ ∙ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പലർക്കും ഇഷ്ടമാണ്. പക്ഷേ ആ സമയം അപ്രതീക്ഷിതമായി അപകടം സംഭവിച്ചാലോ? തികച്ചും വേദനാജനകം. വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരുക്കേറ്റു. കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾക്കാണ് തങ്ങളുടെ വിവാഹ ദിവസം ഇത്തരത്തിലൊരു അപകടം സംഭവിച്ചത്.
വിവാഹ ദിനത്തിലെ ഫോട്ടോയുടെ പശ്ചാതലം മനോഹരമാക്കുന്നതിന്റെ ഭാഗമായി ഒരു കളർ ബോംബ് പൊട്ടിക്കാൻ വിക്കിയും പിയയും പദ്ധതിയിട്ടു. പക്ഷേ പെട്ടന്ന് കളർ ബോംബിന് തകരാർ സംഭവിച്ചു. ഇത് അപകടത്തിന് കാരണമായി.
വരന്‍ വധുവിനെ എടുത്ത് പൊക്കുന്നതിനിടയിലാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. തുടർന്ന് വധുവിന് പൊള്ളലേൽക്കുകയും മുടി കത്തിപ്പോവുകയും ചെയ്തു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങൾ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തതായി വിക്കിയും പിയയും പറയുന്നു.
വേദനാജനകമായ സംഭവം ദമ്പതികൾ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തങ്ങൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചിരുന്നു എന്നിട്ടും അപകടമുണ്ടായെന്നും ഇവർ പോസ്റ്റിൽ പറഞ്ഞു. ആഘോഷ പരിപാടികളിൽ കളർ ബോംബ് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനാണ് തങ്ങൾ ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു.
പങ്കുവച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വിഡിയോ വൈറലായി. 22 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.